Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]
ശ്രദ്ധ വയറിൽ പറ്റിയ മുറിയിലായിരുന്നു....
നിധി പിടിച്ചു വലിച്ചില്ലായിരുന്നെങ്കിൽ പുണ്ടച്ചിമോൾ എന്റെ കുടലുമാല പുറത്തെടുത്തേനേ.... 😐
ഞങ്ങൾ രണ്ടു പേർക്കും ശാരീരികമായി വയ്യാത്തതിനാൽ വീട്ടിലെത്തിയപ്പോൾ അത്യാവശ്യം സമയം കഴിഞ്ഞിരുന്നു....
പക്ഷേ പ്രശ്നങ്ങൾക്കുണ്ടോ പഞ്ഞം..
അടുത്ത പ്രധാന വെല്ലുവിളിയായിരുന്നു ഇനി മുകളിലോട്ട് എങ്ങനേ കേറുമെന്നത്...
ടെറസ്സിൽ അള്ളി പിടിച്ച് കേറാം എന്ന് വിചാരിച്ചാൽ അതിന് മുറിവ് സമ്മതിക്കുമെന്ന് തോന്നുന്നില്ല....
നിധി കയറുന്ന പോലേ കയറിൽ പിടിച്ച് കേറാം എന്ന് വിചാരിച്ചാൽ അതും ബുദ്ധിമുട്ടാണ്....
ഈ നിമിഷം ലോകത്ത് എന്നേക്കാൾ വലിയ ഗതികെട്ടവൻ ഉണ്ടാവില്ല എന്നെനിക്കുറപ്പായിരുന്നു....
ഞാൻ നിധിയുടെ പുറകേ വച്ചു പിടിച്ചു... അവൾ ചെയ്യുന്നത് പോലേ അങ്ങ് ചെയ്യാം..... ഒന്നല്ലെങ്കിലും ഈ കാര്യത്തിൽ അവൾക്കല്ലേ എന്നേക്കാൾ കൂടുതൽ എക്സ്പീരിയൻസ്....
അവളുടെ മുറിയിൽ നിന്നും പുറത്തേക്കിട്ട കയറിനു മുന്നിൽ ഞങ്ങൾ എത്തി
ഞാൻ അവളേ തന്നെ ശ്രദ്ധിച്ചു നിന്നു...
കാരണം ഇത് കഴിഞ്ഞാൽ പിന്നേ വരാൻ പോവുന്നത് എന്റെ അവസരമാണ്...
അവൾ ആദ്യം ചെയ്തത് ഇട്ടിരുന്ന ഷൂ ഊരി മാറ്റി..... അടുത്തതായി സോക്സിൽ കറ പറ്റാതെ ഇരിക്കാൻ വൃത്തിയുള്ള മാർബിൾ പീസിനു മുകളിൽ കയറി നിന്നു.
ശേഷം ഊരിവച്ച ഷൂ ബാഗിലേക്ക് ഇട്ടുകൊണ്ട് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ നീതി കയറിൽ പിടിച്ച് ചുമരിലൂടെ നടന്നു കയറാൻ തുടങ്ങി...
😐😳😐
ഇനി ഇവളുടെ അച്ഛനായിരുന്നോ ടാർസൻ...
അവൾ കയറുന്ന കയറ്റം കണ്ടിട്ട് എനിക്ക് തന്നെ അത്ഭുതം തോന്നി....
കാരണം ഇതിനേക്കാൾ എളുപ്പം ടെറസിൽ പിടിച്ച് കയറുന്നതാണ്.....
അവൾ പൂർണമായും കയറിയതും... ഉള്ളിൽ നിന്നും തലയിട്ട് എന്നേ നോക്കി...
കേറുന്നുണ്ടേൽ വേഗം കയറ് എന്നായിരുന്നു അതിന്റെ അർത്ഥം....
ഒപ്പം ഒരു ജോഡി സോക്സ് എനിക്ക് നിലത്തേക്ക് എറിഞ്ഞു തന്നു...
ഞാൻ ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി മുറിവിന് ചുറ്റുമായി കെട്ടി....
ശേഷം സോക്സ് ഇട്ടുകൊണ്ട് അവൾ ചെയ്തതുപ്പോലേ കയറിൽ പിടിച്ച് ചുമരിലൂടെ നടന്നു കയറാൻ ശ്രമിച്ചു...
ഞാൻ കാണുന്നതിലും വിചാരിക്കുന്നതിലുമാണ് നിധിയെന്ന സത്യം അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്...
ശരീരം ചൂട് പിടിക്കാൻ തുടങ്ങി...... ഇവളെങ്ങനേ ഇതൊക്കെ കയറി എന്ന് എത്ര ആലോചിച്ചിട്ടും ഒരു
💬 Comments
View all comments