0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

എത്തും പിടിയും കിട്ടുന്നില്ല....

നാളേ മുതൽ വ്യായമത്തിന്റെ കൂടേ ഇതും പ്രാക്റ്റീസ് ചെയ്യണം....

കയറി കയറി പാതി ദൂരമെത്തിയതും കൈ കാലുകൾ വഴുക്കാൻ തുടങ്ങി...ശരീരം ക്ഷീണിക്കാൻ തുടങ്ങി... മുറിവ് ആവശ്യത്തിലധികം വേദനിക്കാൻ തുടങ്ങി...

ഇപ്പോൾ പിടിവിട്ടാൽ നാളേ ഞാനും മുടന്തി മുടന്തി നടക്കേണ്ടി വരും എന്ന ചിന്ത മനസ്സിനേ അലട്ടിക്കൊണ്ടിരുന്നു......

"ദേവാ മോനേ കുറച്ചുകൂടെ നിനക്ക് പറ്റിയില്ലെങ്കിൽ പിന്നേ ആർക്ക് പറ്റാനാടാ ഇതൊക്കെ യു കാൻ.... യു കാൻ...."

ഞാൻ എനിക്ക് തന്നെ മോട്ടിവേഷൻ കൊടുത്തുകൊണ്ടിരുന്നു....

നിധി എന്റെ അവസ്ഥ കണ്ടിട്ട് ആസ്വദിക്കുകയാണ് എന്ന സത്യം ഞാൻ മനസ്സിലാക്കി....

അവളോട് സഹായം ചോദിക്കുന്നതിനേക്കാളും നല്ലത് മരിക്കുന്നതാ...

ഇത് ഞാൻ തന്നെ നോക്കിക്കോളാം...

നടക്കുന്നതിനു പകരം ഞാൻ ചാടാൻ ശ്രമിച്ചു...

ഏകദേശം രണ്ടു ചട്ടം ചാടിയപ്പോഴേക്കും എന്റെ പിടി ജനലിൽ വീണു..

ശേഷം എങ്ങനൊക്കെയോ... പിടിച്ച് ഞാൻ അകത്ത് വലിഞ്ഞു കയറി...

മുറിവിന്റെ വേദനയും കേറിയതിന്റെ ക്ഷീണവും കാരണം ഞാൻ പാതി ചത്ത അവസ്ഥയിലായിരുന്നു....

അതുകൊണ്ട് തന്നേ ഞാൻ അവളുടെ ബെഡിൽ മലർന്നടിച്ച് വീണു....

"പോവാൻ പറയല്ലേ... ഞാൻ... ഞാൻ ശ്വാസം ഒന്ന് എടുത്തോട്ടെ അത് കഴിഞ്ഞ് ഞാൻ തന്നെ പൊയ്ക്കോണ്ട്... അത്... അത് വരേ ഞാൻ ഒന്ന് കിടക്കട്ടേ..."

ആ അവസ്ഥയിലും ഞാൻ അവളോട് അത് പറഞ്ഞു...

പക്ഷേ സത്യകഥ എന്തെന്നാൽ എന്റെ കണ്ണുകൾ അപ്പോഴേക്കും അടയാൻ തുടങ്ങിയിരുന്നു....

കണ്ണുകൾ പൂർണമായും അടയുന്നതിനു മുന്പേ നിധിയുടെ മങ്ങിയ മുഖം ഞാൻ കണ്ടു....

പിന്നേ എപ്പോഴോ ഞാൻ ഉറങ്ങിയിരിക്കണം...

രാവിലത്തേ അലാറമായ ബാലു അങ്കിളിന്റെയും ശിങ്കിടികളുടെയും ശബ്ദം കേട്ടാണ് പതിവുപോലെ ഇന്നും ഞാൻ കണ്ണുകൾ തുറന്നത്....

അസാധാരണമായ കിടത്തത്തിന്റെ സുഖവും... ഫാനിന്റെ ശബ്ദവും...അതോടൊപ്പം മൃദുവായ പൂവിന്റെ സുഗന്ധവും എന്നേ ചുറ്റുമൊന്ന് വീക്ഷിക്കാൻ നിർബന്ധിതനാക്കി....

“ഇതെന്തിന്റെ മണം?” ഞാൻ കിടന്ന കിടപ്പിൽ പെട്ടെന്നെഴുന്നേറ്റ് ചുറ്റുമൊന്ന് നോക്കി....

കണ്ണുകൾ ആദ്യം പതിഞ്ഞത് ചുമരിലുള്ള നിധിയുടെ ഫോട്ടോയിലേക്കാണ്...

ഒരു നിമിഷം ഞാൻ സ്തംബ്ച്ചിരുന്നു...

ശേഷം ഇന്നലേ നടന്ന ഓരോ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി....

എല്ലാം ഓർത്തെടുത്തതിനു ശേഷം ഞാൻ എന്റെ വയറിലേക്കൊന്ന് നോക്കി...

നഖം

💬 Comments

View all comments