0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

എറിഞ്ഞു തന്നു...

ഞാൻ ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി മുറിവിന് ചുറ്റുമായി കെട്ടി....

ശേഷം സോക്സ് ഇട്ടുകൊണ്ട് അവൾ ചെയ്തതുപ്പോലേ കയറിൽ പിടിച്ച് ചുമരിലൂടെ നടന്നു കയറാൻ ശ്രമിച്ചു...

ഞാൻ കാണുന്നതിലും വിചാരിക്കുന്നതിലുമാണ് നിധിയെന്ന സത്യം അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്...

ശരീരം ചൂട് പിടിക്കാൻ തുടങ്ങി...... ഇവളെങ്ങനേ ഇതൊക്കെ കയറി എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല....

നാളേ മുതൽ വ്യായമത്തിന്റെ കൂടേ ഇതും പ്രാക്റ്റീസ് ചെയ്യണം....

കയറി കയറി പാതി ദൂരമെത്തിയതും കൈ കാലുകൾ വഴുക്കാൻ തുടങ്ങി...ശരീരം ക്ഷീണിക്കാൻ തുടങ്ങി... മുറിവ് ആവശ്യത്തിലധികം വേദനിക്കാൻ തുടങ്ങി...

ഇപ്പോൾ പിടിവിട്ടാൽ നാളേ ഞാനും മുടന്തി മുടന്തി നടക്കേണ്ടി വരും എന്ന ചിന്ത മനസ്സിനേ അലട്ടിക്കൊണ്ടിരുന്നു......

"ദേവാ മോനേ കുറച്ചുകൂടെ നിനക്ക് പറ്റിയില്ലെങ്കിൽ പിന്നേ ആർക്ക് പറ്റാനാടാ ഇതൊക്കെ യു കാൻ.... യു കാൻ...."

ഞാൻ എനിക്ക് തന്നെ മോട്ടിവേഷൻ കൊടുത്തുകൊണ്ടിരുന്നു....

നിധി എന്റെ അവസ്ഥ കണ്ടിട്ട് ആസ്വദിക്കുകയാണ് എന്ന സത്യം ഞാൻ മനസ്സിലാക്കി....

അവളോട് സഹായം ചോദിക്കുന്നതിനേക്കാളും നല്ലത് മരിക്കുന്നതാ...

ഇത് ഞാൻ തന്നെ നോക്കിക്കോളാം...

നടക്കുന്നതിനു പകരം ഞാൻ ചാടാൻ ശ്രമിച്ചു...

ഏകദേശം രണ്ടു ചട്ടം ചാടിയപ്പോഴേക്കും എന്റെ പിടി ജനലിൽ വീണു..

ശേഷം എങ്ങനൊക്കെയോ... പിടിച്ച് ഞാൻ അകത്ത് വലിഞ്ഞു കയറി...

മുറിവിന്റെ വേദനയും കേറിയതിന്റെ ക്ഷീണവും കാരണം ഞാൻ പാതി ചത്ത അവസ്ഥയിലായിരുന്നു....

അതുകൊണ്ട് തന്നേ ഞാൻ അവളുടെ ബെഡിൽ മലർന്നടിച്ച് വീണു....

"പോവാൻ പറയല്ലേ... ഞാൻ... ഞാൻ ശ്വാസം ഒന്ന് എടുത്തോട്ടെ അത് കഴിഞ്ഞ് ഞാൻ തന്നെ പൊയ്ക്കോണ്ട്...

💬 Comments

View all comments