0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

അത്... അത് വരേ ഞാൻ ഒന്ന് കിടക്കട്ടേ..."

ആ അവസ്ഥയിലും ഞാൻ അവളോട് അത് പറഞ്ഞു...

പക്ഷേ സത്യകഥ എന്തെന്നാൽ എന്റെ കണ്ണുകൾ അപ്പോഴേക്കും അടയാൻ തുടങ്ങിയിരുന്നു....

കണ്ണുകൾ പൂർണമായും അടയുന്നതിനു മുന്പേ നിധിയുടെ മങ്ങിയ മുഖം ഞാൻ കണ്ടു....

പിന്നേ എപ്പോഴോ ഞാൻ ഉറങ്ങിയിരിക്കണം...

രാവിലത്തേ അലാറമായ ബാലു അങ്കിളിന്റെയും ശിങ്കിടികളുടെയും ശബ്ദം കേട്ടാണ് പതിവുപോലെ ഇന്നും ഞാൻ കണ്ണുകൾ തുറന്നത്....

അസാധാരണമായ കിടത്തത്തിന്റെ സുഖവും... ഫാനിന്റെ ശബ്ദവും...അതോടൊപ്പം മൃദുവായ പൂവിന്റെ സുഗന്ധവും എന്നേ ചുറ്റുമൊന്ന് വീക്ഷിക്കാൻ നിർബന്ധിതനാക്കി....

“ഇതെന്തിന്റെ മണം?” ഞാൻ കിടന്ന കിടപ്പിൽ പെട്ടെന്നെഴുന്നേറ്റ് ചുറ്റുമൊന്ന് നോക്കി....

കണ്ണുകൾ ആദ്യം പതിഞ്ഞത് ചുമരിലുള്ള നിധിയുടെ ഫോട്ടോയിലേക്കാണ്...

ഒരു നിമിഷം ഞാൻ സ്തംബ്ച്ചിരുന്നു...

ശേഷം ഇന്നലേ നടന്ന ഓരോ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി....

എല്ലാം ഓർത്തെടുത്തതിനു ശേഷം ഞാൻ എന്റെ വയറിലേക്കൊന്ന് നോക്കി...

നഖം തട്ടിയ ഭാഗത്ത് മുറിവ് കെട്ടിവച്ചത് കാണാം....

പക്ഷേ എന്നേ ഞെട്ടിച്ചത് അതൊന്നുമല്ലായിരുന്നു....

ബെഡിൽ ഞാൻ അർദ്ധനഗ്നനായാണ് കിടക്കുന്നത്....

നിധിയാണോ എന്റെ ടി ഷർട്ട്‌ ഒക്കെ ഊരിമാറ്റിയതും മുറിവ് കെട്ടി തന്നതും....അവൾ ഇനി വേറേ എന്തെങ്കിലും ഊരി മാറ്റിയോ..🤔

ഞാൻ വേഗം ഷഡ്ഢിയുണ്ടോ എന്ന് പരിശോധിച്ചു...ഹോ ഭാഗ്യത്തിന് അതുണ്ട്..

ഞാൻ വീണ്ടും ചുറ്റുമൊന്ന് കണ്ണോടിച്ചു...

അപ്പോഴാണ് ബെഡിൽ ചാരിയ ഒരു തല ഞാൻ കാണുന്നത്....

ഞാൻ മെല്ലേ ഒന്ന് എത്തി നോക്കി....

നിധി നിലത്തിരുന്ന് ബെഡിൽ ചാരി നല്ല ഉറക്കമാണ്....

അവളുടെ അടുത്തേക്ക് കൂടുതൽ മുഖം അടുപ്പിച്ചപ്പോൾ വീണ്ടും ആ സുഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി...

കണ്ടിട്ട് കുളിച്ചത്

💬 Comments

View all comments