Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]
കൊതിക്കുന്നവിധം അഴക്...
"നോക്കി കഴിഞ്ഞാൽ പോവാം....?"
അവൾ കൈ ഞൊടിച്ച് എന്നോടായി ചോദിച്ചു....
അവളുടെ മുഖത്ത് പ്രേത്യേകിച്ച് ഭാവവെത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും.... ഞാൻ അത്യാവശ്യം നല്ല രീതിയിൽ നാറിയിരുന്നു.... ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതിയാവണം അവൾ മിണ്ടാതെ നിന്നന്നത്....
അവളുടെ ബാക്കിലായി ഞാൻ നടന്നു.... താഴേ എത്തിയതും കയ്യിലുണ്ടായിരുന്ന ഒരു ബുള്ളറ്റിന്റെ കീ അവൾ എനിക്ക് നേരേ നീട്ടി....
"നിങ്ങൾ രണ്ടു പേരും ഇതെങ്ങോട്ടാ.... "
വാതിലും കടന്ന് ഉമ്മറത്തേക്ക് പോവാൻ നേരം ആന്റി ബാക്കിൽ നിന്നും ചോദിച്ചു....
"ഞങ്ങൾ രണ്ട് പേരും കൂടേ ക്ഷേത്രം വരേ പോയിട്ട് വരാം..."
അവൾ ആന്റിയോട് പറഞ്ഞു....
"സൂക്ഷിച്ച് പോയിട്ട് വാ മക്കളേ...."
ആന്റി അതും പറഞ്ഞ് ഉള്ളിലേക്ക് കയറി പോയി...
😐
ഈ തള്ള ഇത്ര വേഗം ഇതിന് സമ്മതിച്ചോ... ഇവർക്ക് വേറേ ഒന്നും ചോദിക്കാനില്ലേ.... ഒന്നല്ലെങ്കിലും ഒരു അന്യ പുരുഷന്റെ കൂടെയാണ് പോവുന്നത് എന്നുള്ള ഒരു വിമ്മിഷ്ട്ടമെങ്കിലും കാണിച്ചൂടെ......
ഞങൾ പുറത്തേക്കിറങ്ങി....
കുറേ വണ്ടികൾ ഉണ്ടായിരുന്നതിനാൽ അവൾ എനിക്ക് വച്ചു നീട്ടിയത് ഇതിന്റെ കീയാണെന്ന് എനിക്ക് മനസ്സിലായില്ല....
ഞാൻ അവളേ നോക്കി.....നോട്ടത്തിന്റെ അർത്ഥം മനസ്സിലായിട്ടാവണം അവൾ ഒരു
ബൈക്കുകളും കാറുകളും പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു.
ശേഷം ഒരു ബുള്ളറ്റിന്റെ മുന്നിലായി നിന്ന് അതിലേക്ക് നോക്കി.....
എന്റെ ശ്രദ്ധയും ആ ബുള്ളറ്റിലേക്ക് പോയി...
ഉഫ് കിടിലൻ സാധനം വളഞ്ഞത് തന്നേ....
ഒരു പുതിയ മോഡൽ 350 ആയിരുന്നു അത്.....
ഇത്രയും പഴയ വണ്ടികളുടെ ഇടയിൽ അതുപോലൊരെണ്ണം ഞാൻ ഇതുവരെ ശ്രദ്ധിച്ചില്ല എന്ന് വേണം പറയാൻ...
ഞാൻ അതിൽ കയറി സ്റ്റാർട്ട് ആക്കി വണ്ടി തിരിച്ചു സൈഡ് മിററിലൂടെ അവളെ അവളെയൊന്ന് നോക്കി..
തൊട്ടടുത്ത നിമിഷം അവളുടെ കൈകൾ എന്റെ തോളിൽ വന്നു പതിച്ചു.ശേഷം ബൈക്കിന്റെ ബാക്കിലായി ചരിഞ്ഞിരുന്നു....
ആ നിമിഷം ജീവിതത്തിൽ ഇന്നേവര കിട്ടാത്ത അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്....
ഇപ്പോൾ ആരെങ്കിലും ഞങ്ങളെ കണ്ടാൽ ഭാര്യയും ഭർത്താവുമോ അല്ലെങ്കിൽ കമിതാക്കളോ ആണെന്നേ കരുതു....
ഞാൻ സൈഡ് മിററിലൂടെ വീണ്ടും അവളെ വീക്ഷിച്ചു...
ബാക്കിലിരുന്ന് തോളിലുള്ള ചെറിയ സൈഡ് ഭാഗിൽ
💬 Comments
View all comments