Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
വേഗത അത് പോലേ കാഴ്ചയേ മാനിപ്പുലേറ്റ് ചെയുന്ന പോലേ... അങ്ങനെ ഓരോന്ന്.
ആ മോതിരങ്ങൾ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകിയത് വ്യത്യസ്തമായ ശക്തികളായിരുന്നു.
എന്നാൽ ആമി... അവൾക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല.
ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ എന്നെ ദേഷ്യത്തോടെ നോക്കി. കാരണം, അന്ന് ആ വീട്ടിൽ തിരിച്ചെത്തിയ നിമിഷം തന്നെ അവൾ ആ മോതിരം ഊരി മാറ്റിയിരുന്നു.
ഭയം കാരണം പിന്നീട് ഒരിക്കൽ പോലും അവളത് തൊട്ടിട്ടില്ല.
അതുകൊണ്ട് അവൾ ആ ശാപത്തിൽ നിന്നും, അല്ലെങ്കിൽ ആ വിചിത്രമായ ശക്തിയിൽ നിന്നും രക്ഷപ്പെട്ടു.
ആദ്യമൊക്കെ ഇതൊരു വലിയ അനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ മനസ്സ് അറിയാൻ കഴിയുക എന്നത് വലിയൊരു കാര്യമല്ലേ? ഒരു സൂപ്പർ പവർ പോലെ ഞാൻ അതിനെ കണ്ടു.
പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല ദേവാ...
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ രാത്രികൾ നരകതുല്യമായി. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ... അതൊരിക്കലും സാധാരണമായിരുന്നില്ല. വളരെ ഭയാനകമായ, ചോര മരവിപ്പിക്കുന്ന കാഴ്ചകൾ.
കണ്ണ് തുറന്നിരുന്നാൽ പോലും ഞാൻ ചിലത് കാണാൻ തുടങ്ങി. അഴുകിയ ശവശരീരങ്ങൾ, തലയില്ലാത്ത രൂപങ്ങൾ, വികൃതമായ മുഖങ്ങൾ... എന്റെ കട്ടിലിന് ചുറ്റും, മുറിയുടെ മൂലയിലും ഒക്കെ അവ എന്നെ നോക്കി നിൽക്കുന്നത് പോലെ. ഞാൻ പേടിച്ച് ആ മോതിരം ഊരിവെച്ചു.
എന്നിട്ടും...
എന്നിട്ടും ആ കാഴ്ചകൾ എന്നെ വിട്ടുപോയില്ല. മോതിരം അഴിച്ചുമാറ്റിയിട്ടും ആ ഗുഹയിലെ ഇരുട്ട് എന്റെ കണ്ണുകളിൽ ബാക്കിയാവുകയായിരുന്നു.
പിന്നീട് കുറച്ചു ദിവസത്തേക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആ പേടിപ്പിക്കുന്ന കാഴ്ചകൾ കുറഞ്ഞു വന്നു. എല്ലാം ഒന്ന് ശാന്തമായി എന്ന്
💬 Comments
View all comments