Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
നിധിയുടെ കാവൽക്കാരൻ 9
Nidhiyude Kaavalkkaran Part 9 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

"ദേവാ, ഞാനും ആമിയും നിന്നെ കാണാൻ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി... ഈ കാലയളവിൽ ഞാനും ആമിയും, സച്ചിനും രാഹുലും, പിന്നെ നീയും ഉൾപ്പെടെ മൂന്ന് തവണയെങ്കിലും മരിച്ചിട്ടുണ്ട്..."
എൻ്റെ നെറ്റിയിൽ ഒരുമ്മ നൽകിക്കൊണ്ട് അവൾ ശാന്തമായി പറഞ്ഞു.
ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയണമെന്നുണ്ടായിരുന്നു, പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. നാവ് അനങ്ങിയില്ല.
പിന്നീടെപ്പോഴോ അവളുടെ ചൂടിൽ ചേർന്ന് ഞാൻ കണ്ണുകൾ അടച്ചുറങ്ങി.
രാവിലെ എന്നെ ഉണർത്തിയത് മുഖത്ത് പതിച്ചുകൊണ്ടിരുന്ന നേർത്ത, ചൂടുള്ള ശ്വാസമായിരുന്നു.
ഞാൻ പതിയെ കണ്ണുതുറന്നു.
എൻ്റെ നെഞ്ചിൽ, ഒരു പൂച്ചക്കുട്ടിയെപ്പോലെ ചുരുണ്ടുകൂടി കിടക്കുകയാണ് നിധി.
അവളുടെ ഒരു കൈ എൻ്റെ തോളിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്നു. മറ്റേ കൈ വയറിൽ അമർന്ന് കിടക്കുന്നു. ആ കൈവിരലുകളുടെ മൃദുവായ സ്പർശം എൻ്റെ ശരീരത്തിൽ നേരിയൊരു തരിപ്പ് പടർത്തി.
കുറച്ചുനേരം ഞാൻ അവളെത്തന്നെ നോക്കി കിടന്നു.
അവൾ ഗാഢനിദ്രയിലാണ്.
പഞ്ഞിപോലെയുള്ള അവളുടെ കൊഴുത്ത ശരീരം എൻ്റെ മേൽ അമർന്നിരിക്കുന്നതിൻ്റെ സുഖം ഞാൻ പൂർണ്ണമായി ആസ്വദിച്ചു.
ഓരോ നിശ്വാസത്തിലും അവളുടെ ഉടലിലെ മൃദുത്വം എന്നെ കൂടുതൽ വരിഞ്ഞു മുറുക്കുന്നതുപോലെ തോന്നി. അവളുടെ വയർ എൻ്റെ അടിവയറ്റിൽ ചേർന്നപ്പോൾ അനുഭവപ്പെട്ട ചൂടും സുഖവും കണ്ണുകളടച്ച് വീണ്ടും ആസ്വദിക്കാൻ എന്നെ പ്രേരിപ്പിച്ചു.
എന്തൊരു സുന്ദരമായ നിമിഷം!
😊..... 😳
പെട്ടെന്നാണ് സ്ഥലകാല ബോധം ഓർമ്മ
വന്നത്.
ദൈവമേ, ഇവൾ... ഇവൾ ഇന്നലെ എൻ്റെ കൂടെയാണോ കിടന്നത്?
ഇന്നലെ രാത്രി സംഭവിച്ച കാര്യങ്ങൾ എല്ലാം ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു.
നിധി പറഞ്ഞ ഓരോ വാക്കും മനസ്സിൽ കൊത്തിവെച്ചതുപോലെ കിടപ്പുണ്ട്.
അപ്പോൾ ഇന്നലെ സംഭവിച്ചതെല്ലാം സത്യമായിരുന്നോ?
ഞാൻ അവളുടെ വിരലിലേക്ക് നോക്കി.
മോതിരവിരലിൽ കിടക്കുന്ന തിളങ്ങുന്ന രത്നം പതിപ്പിച്ച മോതിരം കണ്ടതും, നിധി ഇതുവരെ തന്ന തല്ലുകളും വിളിച്ച തെറികളും എൻ്റെ മനസ്സിലേക്ക് ഓടിവന്നു. 😐
മനസ്സ് വായിക്കാനുള്ള കഴിവുണ്ടെന്ന് ആദ്യം മനസ്സിലായിരുന്നെങ്കിൽ ഇവളെക്കുറിച്ച് ചിന്തിച്ച കാര്യങ്ങളുടെ തീവ്രത ഒന്നു കുറയ്ക്കാമായിരുന്നു.
💬 Comments
View all comments