Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
ഹോ, എത്ര ആലോചിച്ചിട്ടും ഇതൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല.
ഞാൻ മൂന്നു തവണയിലധികം മരിക്കുക എന്നുവെച്ചാൽ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും, പാവം ഞാൻ!
അവൾ പറയുന്നതെല്ലാം സത്യമാണെങ്കിൽ, ഇത്തവണയും മരിക്കേണ്ടിവരും. ആമിയെയും നിധിയെയും പതിയെ ഒഴിവാക്കാം. 😤
അതേ, അതാണ് നല്ലത്.
ഇന്ന് മുതൽ ഈ ദേവ ഒരു പുതിയ മനുഷ്യനാണ്. ഇനി ഇവിടുന്ന് പോവുന്നത് വരെ എൻ്റെ ജീവിതത്തിൽ ഒരു പെണ്ണില്ല! 😤
കൃതികയെ കൂട്ടാൻ പോകാനുള്ളതുകൊണ്ട് പിന്നെ ഒന്നും ആലോചിച്ച് സമയം കളയാൻ നിന്നില്ല. വേഗം കുളിച്ച് റെഡിയായി.
ഇന്നലെ വിളിച്ചപ്പോൾ റോസ് ഇങ്ങോട്ട് ഒരു പതിനൊന്ന് മണിയാകുമ്പോഴേക്കും വരാമെന്നും, ഇവിടെ നിന്നും ഒരുമിച്ച് സ്റ്റേഷനിലേക്ക് പോകാമെന്നും സൂചിപ്പിച്ചിരുന്നു.
ഇനി താഴെപ്പോയി ഫുഡ് കഴിച്ചാൽ മാത്രം മതി.
ഞാൻ താഴോട്ടുപോയി.
പക്ഷേ ആരുടെയും സംസാരശബ്ദമോ അനക്കമോ കേൾക്കുന്നില്ല. മൊത്തത്തിൽ ഒരു ശാന്തത വീടുമുഴുവൻ തളംകെട്ടി നിൽക്കുന്നു.
"ആൻ്റീ..."
ഞാൻ നീട്ടി വിളിച്ചു.
വിളിച്ചതും അടുക്കളയിൽ നിന്നും ഒരു പാത്രം വീഴുന്ന ശബ്ദവും ഒപ്പം ചെറിയൊരു നിലവിളിയും കേട്ടു.
ദൈവമേ, തള്ള വിളി കേട്ട് ബോധം കെട്ടുവീണതോ മറ്റോ ആണോ ഇനി!
ഞാൻ വേഗം അടുക്കളയിലേക്ക് ഓടി.
അവിടെയെത്തിയപ്പോൾ കാണുന്നത് നിലത്തുവീണ് കറങ്ങിക്കൊണ്ടിരിക്കുന്ന പാത്രവും, തൊട്ടടുത്തായി കൈമുട്ട് പിടിച്ച് തിരുമ്മുന്ന നിധിയെയും. 😐
ഇവൾ ഇന്ന് പോയില്ലേ?
എന്നെ കണ്ടതും അവൾ ഒരു അളിഞ്ഞ ചിരി പാസാക്കി.
"നോക്കിനിൽക്കാതെ ഒന്നു വന്ന് സഹായിക്കടാ."
ഓ, പിന്നേ! എനിക്കതല്ലേ പണി!
അവളെ ഒന്നു സഹായിക്കാൻ പോലും കൂട്ടാക്കാതെ ഞാൻ അടുക്കളയിൽ നിന്നും പോന്നു.
ശേഷം ഡൈനിങ് ടേബിളിൽ വന്നിരുന്നു.
മേശപ്പുറത്ത് പാത്രങ്ങളൊന്നുമില്ല. വേറെ ആരെയും കാണുന്നുമില്ല. ഇന്ന് പട്ടിണിയാണെന്ന് വിചാരിച്ചിരുന്നപ്പോഴാണ് നിധി ഒരു ചെറിയ പാത്രവുമായി എൻ്റെ അടുത്തേക്ക് വന്നത്.
കയ്യിലെ പാത്രം കൊറുവിച്ചുകൊണ്ട് അവൾ എൻ്റെ അടുത്തേക്ക് നീട്ടി.
പിടിച്ച് എഴുന്നേൽപ്പിക്കാൻ സഹായിക്കാത്തതിൻ്റെ ദേഷ്യമാണെന്ന് തോന്നുന്നു. ഞാൻ അധികം മൈൻഡ് ചെയ്യാൻ നിന്നില്ല.
പാത്രത്തിൽ ഉണ്ടായിരുന്നത് കുറച്ച് പുഴുങ്ങിയ മുട്ടകളാണ്.
ഇതുണ്ടാക്കാനാണോ ഇവൾ ഈ കണ്ട പരാക്രമങ്ങളൊക്കെ കാണിച്ചുകൂട്ടിയത്?
എന്നാലും ഇവിടെ ഉണ്ടായിരുന്ന ബാക്കിയുള്ളവരൊക്കെ എങ്ങോട്ടുപോയി?
"രാമേശ്വരത്തുള്ള അമ്മയുടെ
💬 Comments
View all comments