Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
മുന്നിൽ തോറ്റ് നിൽക്കാൻ വയ്യാത്തതിന്റെ മടിയാണ്....
ക്ലാസ്സിലേക്കുള്ള വരാന്ത എത്തിയപ്പോഴാണ് ആമി എന്റെ കയ്യിൽ നിന്നും പിടി വിട്ടത്....
ഡോർ അടുക്കുംതോറും തോറും ഉള്ളിൽ നിന്നും ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം...
ആരോ അല്ല ഐശ്വര്യ മിസ്സ്...
ഈ തള്ളക്ക് വേറേ പണിയൊന്നുമില്ലേ...
രാവിലെയല്ലേ രണ്ടു പീരീഡ് എടുത്ത് പോയത്....
ആന ചന്തി ഉണ്ട് എന്ന് വച്ച് എല്ലാതും അങ്ങോട്ട് സഹിക്കാൻ പറ്റുമോ....
കേറണോ എന്ന ചിന്ത എന്റെ മനസ്സിലേക്ക് വന്നു....
അപ്പോഴേക്കും ആമി കതകിൽ മുട്ടി കഴിഞ്ഞിരുന്നു....
കൂടെ ആമിയുള്ളതുകൊണ്ടാവും മിസ്സെന്നേ ഒന്ന് കൂർപ്പിച്ച് നോക്കി. ശേഷം ഉള്ളിലേക്ക് കയറാനായി ആംഗ്യം കാട്ടി....
ഒന്നും മിണ്ടാതെ ഞാനും അവളും ബെഞ്ചിൽ പോയിരുന്നു....
ക്ലാസ്സ് എടുത്ത് വെറുപ്പിക്കും എന്ന് കരുതിയില്ലെങ്കിലും അതുണ്ടായില്ല ആ സാധനം അവിടേ വെറുതേ എന്തോ എഴുതി ഇരിക്കുകയാണ്...
സംസാരിക്കാനായി ആമിയേ നോക്കിയപ്പോഴേക്കും അവൾ ബെഞ്ചിൽ തല വച്ച് കിടന്നു കഴിഞ്ഞിരുന്നു...
നോക്കാനാണെങ്കിൽ ഫോണുമില്ല... സംസാരിക്കാനാണെങ്കിൽ അതിനുമാത്രം അടുപ്പമുള്ള വേറെയാരും ക്ലാസ്സിലുമില്ല...
മൊത്തത്തിൽ ഒരു ശോകമവസ്ഥ...
ഒരു മണിക്കൂർ ഇനിയും തള്ളി നീക്കേണ്ടതിനാൽ... ബെഞ്ചിന്റെ മുകളിൽ തലവച്ചു കിടക്കാൻ ഞാനും തീരുമാനിച്ചു....
ദിവസങ്ങളായി ഉറക്കം ശരിയാവാത്തതിന്റെ കുഴപ്പം കൊണ്ടാണോ അതോ ജനലിലൂടെ ഇരചെത്തുന്ന കാറ്റുകൊണ്ടാണോ എന്നറിയില്ല നിമിഷം നേരംകൊണ്ട് നിദ്രയെന്ന ശാന്തതയുടെ ലോകത്തേക്ക് ഞാനും പോയി....
വെള്ളത്തിനടിയിൽ പാറയിൽ കൊത്തിയെടുത്ത സർപ്പത്തിന്റെ ചിത്രമുള്ള കവിടാതിനു മുന്നിൽ നിൽക്കുകയാണ് ഞാൻ. പക്ഷേ എന്തുകൊണ്ടെനിക്ക് ശ്വാസം മുട്ടുന്നില്ല...
ഇത് സ്വപ്നമാണോ.അല്ല വെള്ളം ശരീരത്തിൽ തട്ടുന്നത് എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്.. ഇളം തണുപ്പെന്നേ ചെറുതായി മൂടുന്നുണ്ട്....
കൈ കാലുകൾ അനക്കാൻ പറ്റുന്നുണ്ടെങ്കിലും മുകളിലേക്ക് നീന്തി കയറാൻ സാധിക്കുന്നില്ല...
താഴേ എന്തിന്റെയോ അനക്കം വെള്ളത്തിൽ നിന്നും എനിക്കനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്... പക്ഷേ നോക്കുമ്പോൾ ഇരുട്ടാണ്....
വീണ്ടും മുകളിലേക്ക് നീന്തി കയറാൻ ശ്രമിച്ചു.... ഇല്ല പറ്റുന്നില്ല.....
പെട്ടെന്നാണ് വലിയ മുഴക്കത്തോടെ ഒരു ശബ്ദം ഞാൻ കേട്ടത്.അതിന്റെ പ്രതികരണമെന്നോണം വെള്ളം മൊത്തത്തിൽ ഒന്ന് കുലുങ്ങി....
ഞാൻ കവാടത്തിലേക്കൊന്നു നോക്കി വീണ്ടും ആ ശബ്ദം കേൾക്കാം ആരോ അതിനു പിന്നിൽ നിന്നും മുട്ടുന്ന പോലേ...
സ്വയം നീന്താഞ്ഞിട്ട്
💬 Comments
View all comments