Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
എന്നൊരു ചോദ്യം അവളുടെ പുരികങ്ങളിൽ ചുളിലമായി വിരിഞ്ഞു.
ഈ അന്തരീക്ഷം ഇങ്ങനെ തുടർന്നാൽ ശരിയാവില്ല എന്ന് എനിക്ക് തോന്നി. ആമിയുടെയും നിധിയുടെയും നോട്ടം അത്ര നല്ലതിനല്ല.
ഞാൻ അവളുടെ കൈവിരലുകളിൽ പതിയെ ഒന്ന് അമർത്തി. എന്റെ കൈക്കുള്ളിൽ അവളുടെ കൈ കോർത്തുപിടിച്ചു. ആ സ്പർശനത്തിൽ അവൾ ഒന്ന് തിരിഞ്ഞ് എന്നെ നോക്കി, പിന്നെ എന്റെ ഒപ്പം നടക്കാൻ തയ്യാറായി.
അവളുടെ കയ്യും പിടിച്ച്, ആ മൂന്നുപേർക്കും അരികിലേക്ക് ഞാൻ നടന്നു.
ഓരോ ചുവടുവെക്കുമ്പോഴും നിധിയുടെയും ആമിയുടെയും കണ്ണുകൾ ഞങ്ങളുടെ കോർത്തുപിടിച്ച കൈകളിലാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
അവരുടെ തൊട്ടുമുന്നിലെത്തി ഞാൻ നിന്നു.
ആരും ഒന്നും മിണ്ടുന്നില്ല. വല്ലാത്തൊരു നിശബ്ദത. ഒടുവിൽ ആ മൗനം ഭേദിക്കാൻ ഞാൻ തന്നെ തീരുമാനിച്ചു.
ഞാൻ കൃതികയെ നോക്കി പറഞ്ഞു:
"കൃതികാ... ഇതാണ് ഞാൻ പറഞ്ഞ എന്റെ ഫ്രണ്ട്സ്..."
ഞാൻ ഓരോരുത്തരെയായി അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
"ഇത് ആമി..."
ആമിയുടെ മുഖത്ത് നോക്കാൻ എനിക്കെന്തോ ഒരു മടി തോന്നി.
പക്ഷേ കൃതികക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല..
"ഇതല്ലേ നീ ഉമ്മവച്ച പെണ്ണ്. രണ്ട് പേരുടെയും പിണക്കം ഒക്കെ അപ്പോഴേക്കും മാറിയോ... "
സഭാഷ്..... 😐
കൃതികയുടെ ചോദ്യവും കുണുങ്ങി ചിരിയും ആയതോടെ ഭൂമി പിളർന്ന് അങ് പോയാൽ മതിയായിരുന്നു എന്ന അവസ്ഥയിലായി ഞാൻ...
ആമിയുടെ നിഴല് പോലും നോക്കാൻ ധൈര്യമില്ലാതിരുന്ന ഞാൻ അടുത്ത ആളേ കൃതികക്ക് പരിജയപെടുത്തി...
"ഇത് നിധി..."
നിധി ചിരിച്ചു കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകളിൽ തീയായിരുന്നു.... 😐
"പിന്നെ ഇത് റോസ്..."
റോസ് മാത്രം ഒരു ചമ്മിയ ചിരിയോടെ കൃതികയെ നോക്കി.
"ഞാൻ കൃതിക..."
അവൾ തന്നേ അവളേ എല്ലാവർക്കും പരിചയപ്പെടുത്തി..
സ്റ്റേഷനിൽ നിന്നും പോവുമ്പോൾ കൃതികയായിരുന്നു എന്റൊപ്പം ഫ്രണ്ടിൽ ഇരുന്നത്...
അവൾ ഓരോരോ വിശേഷങ്ങൾ പറയാൻ തുടങ്ങി....അറിയാതെ പോലും ഇതിനിടക്ക് ഞാനുമായി ബന്ധമുള്ള കാര്യങ്ങൾ
💬 Comments
View all comments