0%

Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

പാഞ്ഞുപോയപ്പോൾ, അവളുടെ മുഖത്ത് ഒരു നിമിഷം ജാള്യതയും പിന്നെ വല്ലാത്തൊരു പരിഭവവും ഉണ്ടായിരുന്നു

"പട്ടി തെണ്ടി നായിന്റെ മോനേ നിന്നോട് എപ്പോ വരാനാടാ ഞാൻ പറഞ്ഞത്... "

ഹോ സമാധാനമായി ഇവൾക്കൊരു മാറ്റവും വന്നിട്ടില്ല....

ചുണ്ടുകൾ കൂർപ്പിച്ച്, നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെത്തന്നെ നോക്കി നിന്നു.

​ആ നോട്ടം അധികനേരം നീണ്ടുനിന്നില്ല...

​എന്തെങ്കിലും പറയുന്നതിന് മുൻപേ, അവൾ എന്റെ ദേഹത്തേക്ക് ചാഞ്ഞു. കഴുത്തിലൂടെ കൈകൾ വരിഞ്ഞു മുറുക്കി, എന്നെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.

​ഞാൻ പകച്ചു നിൽക്കുന്നതിനിടയിൽ, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കവർന്നെടുത്തിരുന്നു..

​ആദ്യത്തെ അമ്പരപ്പിൽ ഞാനൊന്ന് മരവിച്ചുപോയി.

ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ...

പക്ഷെ ആ ലഹരിയിൽ കൂടുതൽ നേരം മുഴുകാൻ എനിക്ക് സാധിച്ചില്ല.

​ഒരു മിന്നൽ പോലെ എനിക്ക് സ്ഥലകാലബോധം തിരികെ വന്നു.

​ഞാൻ വെപ്രാളത്തോടെ, എന്നാൽ അത്ര ബലം പ്രയോഗിക്കാതെ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി.

​കൃതിക കിതച്ചുകൊണ്ട് എന്നെ നോക്കുന്നുണ്ടായിരുന്നു.

​ഞാൻ വേഗം സൈഡിലേക്ക് നോക്കി.

​അവിടെ... ആമി, നിധി, റോസ്

​മൂന്നുപേരും കണ്ണ് തള്ളി, ശ്വാസം വിടാൻ പോലും മറന്നതുപോലെ ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയാണ്.

​റോസിന്റെ മുഖത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്തതിന്റെ അമ്പരപ്പായിരുന്നു എങ്കിൽ, ആമിയുടെയും നിധിയുടെയും മുഖഭാവം അതായിരുന്നില്ല.

​അവരുടെ കണ്ണുകളിൽ... അത്ഭുതത്തേക്കാളേറെ, ദേഷ്യവും പരിഭവവും അസൂയയും എല്ലാം കൂടിക്കലർന്ന വല്ലാത്തൊരു വികാരം എനിക്ക് കാണാമായിരുന്നു.

എന്നെ പച്ചയ്ക്ക് കത്തിക്കാനുള്ള ദേഷ്യം ആ നോട്ടത്തിൽ ഉണ്ടോ എന്ന് എനിക്കൊരു സംശയം...

എന്റെ വെപ്രാളം നിറഞ്ഞ നോട്ടം ചെന്നെത്തുന്നത് എങ്ങോട്ടാണെന്ന് ശ്രദ്ധിച്ചതുകൊണ്ടാവാം, കൃതികയും പതിയെ തല വെട്ടിച്ച് അങ്ങോട്ടേക്ക് നോക്കി.

​അവിടെ, തറയിൽ ഒട്ടിപ്പിച്ചത് പോലെ നിൽക്കുന്ന ആമിയെയും നിധിയെയും റോസിനെയും അവൾ കണ്ടു.

​അവളുടെ മുഖത്തെ ആ പ്രണയഭാവം പതിയെ മാറി, പകരം ഒരു ആകാംക്ഷ ആ കണ്ണുകളിൽ നിറഞ്ഞു.

ആരാണ് ഇവർ

💬 Comments

View all comments