0%

Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

നട്ടെല്ലിനോട് ചേർന്ന് കറുത്ത മഷിയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു പാമ്പിന്റെ ചിത്രം.

​ഈ രൂപം... ഇത്...

​ഇത് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുണ്ട്.

​ആ വെള്ളത്തിനടിയിലുള്ള കവാടത്തിൽ!

​കൊത്തിവെച്ചിരുന്ന അതേ ചിഹ്നം!

​എന്റെ ഓർമ്മയിൽ ഇതുവരെ ഞാൻ ഒരു ടാറ്റു പോയിട്ട്, ഒരു വര പോലും എന്റെ ശരീരത്തിൽ വരച്ചിട്ടില്ല.

​എന്നിട്ടും... ഇതെങ്ങനെ ഇവിടെ വന്നു?

​ആ ഫോട്ടോയിലേക്ക് നോക്കുന്തോറും ആ പാമ്പ് എന്നെ നോക്കി അനങ്ങുന്നതുപോലെ എനിക്ക് തോന്നി.

എനിക്ക് ഭയം തോന്നിയില്ല. കാരണം ആ ചിത്രം കണ്ടപ്പോൾ തന്നേ മനസ്സിലായി ഞാൻ മൂഞ്ചി എന്ന്...ഇനി പേടിച്ചിട്ടൊന്നും കാര്യമില്ല.

"നിങ്ങൾ... നിങ്ങളിത് ഇതിനുമുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?"

​വിരൽ ആ ഫോട്ടോയിലെ പാമ്പിന്റെ ചിത്രത്തിന് നേരെ ചൂണ്ടി ഞാൻ ആമിയോടും നിധിയോടും ചോദിച്ചു.....

​ആമിയും നിധിയും പരസ്പരം നോക്കി.

പിന്നെ ആ ചിത്രത്തിലേക്കും.

അവർ നിഷേധാർത്ഥത്തിൽ തലയാട്ടി.

​

വട്ടത്തിലും തൃകോണത്തിലും ചതുരത്തിലും മൂഞ്ചി എന്ന് മനസ്സിലാക്കിയ ഞാൻ അവരുടെ ആ മറുപടിയിലും ഞെട്ടിയില്ല..

​ആ വെള്ളത്തിനടിയിൽ ഉണ്ടായിരുന്ന ആറാമത്തെ കവാടം... അത് ഇവർ കണ്ടിട്ടില്ല!

​ഗുഹയിൽ അഞ്ച് വഴികൾ മാത്രമല്ല ഉണ്ടായിരുന്നത്, വെള്ളത്തിനടിയിൽ ഒളിഞ്ഞിരുന്ന ആ ആറാമത്തെ കവാടത്തിലാണ് ഈ ചിഹ്നം ഞാൻ കണ്ടത്.

പക്ഷേ അത് ഇവർ കണ്ടിട്ടില്ലെങ്കിൽ... കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും സങ്കീർണ്ണമാണ്.

കൂടുതൽ എന്തെങ്കിലും പറഞ്ഞ് അവർക്ക് സംശയമുണ്ടാക്കണ്ട എന്ന് കരുതി ഞാൻ മൗനം പാലിച്ചു.

​"മ്മ്..."

​ഞാനൊന്ന് മൂളുക മാത്രം ചെയ്തു.

​വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്ത് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു.

ആമിയും നിധിയും പരസ്പരം സംസാരിക്കുന്നില്ലെങ്കിലും റോസ് വഴി

💬 Comments

View all comments