Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
മുഖത്തേക്ക് നോക്കി...
പ്രതീക്ഷിച്ചതുപോലൊരു ക്ഷീണമോ പരിഭവമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. മറിച്ച്, മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു ആ ചുണ്ടുകളിൽ. ആ ചിരി കണ്ടപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയൊരു ഭയം അലിഞ്ഞില്ലാതായി.
ആ പുഞ്ചിരിയോടെ തന്നെ അവൾ പതിയെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
എന്നെ ചേർത്തുപിടിക്കാനോ സംസാരിക്കാനോ ആണെന്നാണ് ഞാൻ കരുതിയത്. അവളുടെ കണ്ണുകളിൽ സൗമ്യതയുണ്ടായിരുന്നു.
പക്ഷേ...
ഒരു നിമിഷം... കണ്ണിമ വെട്ടുന്ന വേഗത്തിൽ ആ ഭാവം മാറി.
അവളുടെ കൈ വായുവിലൂടെ പാഞ്ഞു വന്നു. സർവ്വ ശക്തിയും എടുത്ത് എന്റെ കരണക്കുറ്റി നോക്കി ഒറ്റ വീശൽ!
ശരിക്കും പറഞ്ഞാൽ ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, വർഷങ്ങളായി മുടങ്ങാതെ ചെയ്യുന്ന രാവിലത്തെ പ്രാക്ടീസ് എന്റെ ശരീരത്തിന് നൽകിയ മെയ്‌വഴക്കം ആ നിമിഷം എന്നെ തുണച്ചു. ചിന്തകൾക്കും മുൻപേ ശരീരം പ്രതികരിച്ചു
അവളുടെ കൈ എന്റെ മുഖത്ത് പതിക്കുന്നതിന് തൊട്ടുമുമ്പ്, ഒരു മിന്നൽപിണർ പോലെ ഞാൻ തല വെട്ടിച്ച് പിന്നോട്ട് മാറി.
അവളുടെ കൈ എന്റെ മുഖത്ത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ശൂന്യതയിൽ വീശിപ്പോയി. വായു കീറിമുറിച്ചു പോയ ആ കൈവീശലിന്റെ ശക്തിയിൽ അവൾ ഒന്ന് വേച്ചുപോയി.
അടി ലക്ഷ്യം തെറ്റി വായുവിലൂടെ പാഞ്ഞുപോയപ്പോൾ, അവളുടെ മുഖത്ത് ഒരു നിമിഷം ജാള്യതയും പിന്നെ വല്ലാത്തൊരു പരിഭവവും ഉണ്ടായിരുന്നു
"പട്ടി തെണ്ടി നായിന്റെ മോനേ നിന്നോട് എപ്പോ വരാനാടാ ഞാൻ പറഞ്ഞത്... "
ഹോ സമാധാനമായി ഇവൾക്കൊരു മാറ്റവും വന്നിട്ടില്ല....
ചുണ്ടുകൾ കൂർപ്പിച്ച്, നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെത്തന്നെ നോക്കി നിന്നു.
ആ നോട്ടം അധികനേരം നീണ്ടുനിന്നില്ല...
എന്തെങ്കിലും പറയുന്നതിന് മുൻപേ, അവൾ എന്റെ ദേഹത്തേക്ക് ചാഞ്ഞു. കഴുത്തിലൂടെ കൈകൾ വരിഞ്ഞു മുറുക്കി, എന്നെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.
ഞാൻ പകച്ചു നിൽക്കുന്നതിനിടയിൽ, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കവർന്നെടുത്തിരുന്നു..
ആദ്യത്തെ അമ്പരപ്പിൽ ഞാനൊന്ന് മരവിച്ചുപോയി.
ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ...
പക്ഷെ ആ ലഹരിയിൽ കൂടുതൽ നേരം മുഴുകാൻ എനിക്ക് സാധിച്ചില്ല.
ഒരു മിന്നൽ പോലെ എനിക്ക് സ്ഥലകാലബോധം തിരികെ വന്നു.
ഞാൻ വെപ്രാളത്തോടെ, എന്നാൽ അത്ര ബലം പ്രയോഗിക്കാതെ അവളെ എന്നിൽ
💬 Comments
View all comments