Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
സങ്കീർണ്ണമാണ്.
കൂടുതൽ എന്തെങ്കിലും പറഞ്ഞ് അവർക്ക് സംശയമുണ്ടാക്കണ്ട എന്ന് കരുതി ഞാൻ മൗനം പാലിച്ചു.
"മ്മ്..."
ഞാനൊന്ന് മൂളുക മാത്രം ചെയ്തു.
വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്ത് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു.
ആമിയും നിധിയും പരസ്പരം സംസാരിക്കുന്നില്ലെങ്കിലും റോസ് വഴി അവർ എപ്പോഴും കൊമ്പ് കോർത്തേ ഇരുന്നു...
എന്നിരുന്നാലും രണ്ട് പേരും ഇടക്കിടക്ക് എന്നേ നോക്കാൻ മറന്നില്ല. ഞാൻ എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന് മനസ്സിലായിരിക്കണം.
അധികം താമസിയാതെ ഞങ്ങൾ സ്റ്റേഷനിലെത്തി.
നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി, ആരും അധികം വരാത്ത, കാലപ്പഴക്കം ചെന്ന ഒരു റെയിൽവേ സ്റ്റേഷൻ. പ്ലാറ്റ്‌ഫോമിലാകെ കരിയിലകൾ വീണു നിറഞ്ഞു കിടക്കുന്നു.
വിജനമായ ആ വഴിയിലൂടെ ഞാൻ മുന്നോട്ട് നടന്നു. തൊട്ടുപിന്നിലായി അവർ മൂന്നുപേരും ഉണ്ടായിരുന്നു.
ദൂരെ... ആ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമിലെ ഒരു ബെഞ്ചിൽ, താടിക്ക് കയ്യും കൊടുത്ത് ഉദാസീനയായി ഇരിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ കണ്ടു. ഒറ്റയ്ക്കിരിക്കുന്ന ആ രൂപത്തിന് ചുറ്റും എന്തോ ഒരു ശൂന്യത തളംകെട്ടി നിൽക്കുന്നതുപോലെ.
ഓരോ ചുവട് വെച്ച് അടുത്തെത്തുംതോറും ആ രൂപം കൂടുതൽ വ്യക്തമായി വന്നു...
അതെ... അത് കൃതികയായിരുന്നു.
വന്നിട്ട് കുറേ നേരമായെന്ന് മിക്കവാറും എനിക്കിന്ന് അവളുടെ കയ്യിൽ നിന്നും കിട്ടും😐
കരിയിലകൾ നിറഞ്ഞ ആ പ്ലാറ്റ്‌ഫോമിലൂടെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
കാലുകൾ നിലത്തമരുമ്പോൾ ഉണ്ടാകുന്ന ചരചര ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാമായിരുന്നു, എന്നിട്ടും അവൾ തലയുയർത്തി നോക്കിയില്ല.
താടിക്ക് കൈയ്യും കൊടുത്ത്, ശൂന്യമായ റെയിൽപ്പാളങ്ങളിലേക്ക് നോക്കി പ്രതിമ പോലെ ഇരിക്കുകയാണ് അവൾ.
ആ ഇരിപ്പ് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് തോന്നി, യാത്രയുടെ ക്ഷീണം കാരണം അവൾ ഇനി ഉറങ്ങിപ്പോയോ എന്ന്.
കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവളുടെ മുഖത്തെ പാതിയോളം മറച്ചിരുന്നു.
ഞാൻ അവൾക്ക് തൊട്ടുമുന്നിലായി ചെന്നു നിന്നു. എന്റെ നിഴൽ അവളുടെ ദേഹത്ത് വീണിട്ടുപോലും അവളതറിഞ്ഞില്ല. അവൾ മറ്റേതോ ലോകത്താണെന്ന് തോന്നി.
ഒടുവിൽ, നിറഞ്ഞൊഴുകുന്ന ആകാംക്ഷയോടെ ഞാൻ അവളെ വിളിച്ചു...
"കൃതി..."
ആ പേര് കാതിൽ പതിഞ്ഞതും... വളരെ സാവധാനം, ഒരു യന്ത്രപ്പാവ ചലിക്കുന്നത് പോലെ അവൾ തല ഉയർത്തി എന്റെ
💬 Comments
View all comments