Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
വാക്ക് കേട്ടതും എന്റെ ഉള്ളിലൊരു ആളൽ ഉണ്ടായി. ഞാൻ അറിയാതെ ബ്രേക്കിൽ ചവിട്ടിപ്പോയി.
ടയറുകൾ റോഡിൽ ഉരസി വലിയൊരു ശബ്ദത്തോടെ കാർ നിന്നു.
മുൻസീറ്റിലിരുന്ന ആമി വേച്ചുപോയെങ്കിലും സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നത് കൊണ്ട് തലയിടിച്ചില്ല. അവൾ പേടിയോടെ എന്നെ നോക്കി. പിന്നിൽ നിധിയും റോസും അമ്പരന്നിരിക്കുകയാണ്.
എല്ലാവരുടെയും നോട്ടം ഇപ്പോൾ എന്റെ ശരീരത്തിലേക്കാണ്.
എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു.
"റോസേ... നീ... നീ നിന്റെ ഫോണിൽ അതൊന്ന് ഫോട്ടോ എടുത്ത് കാണിച്ചേ..."
ഞാൻ ടോസിനോട് പറഞ്ഞു...
റോസ് ഫോൺ എടുത്ത് എന്റെ കഴുത്തിന് പിന്നിലെ ആ രൂപത്തിന്റെ ഫോട്ടോ എടുത്തു.
"ഇതാ..."
അവൾ ഫോൺ എനിക്ക് നേരെ നീട്ടി.
ആ സ്‌ക്രീനിലെ ചിത്രം കണ്ടതും എന്റെ കാറ്റ് പോയ അവസ്ഥയായിരുന്നു...
കഴുത്തിന് തൊട്ടുതാഴെ, നട്ടെല്ലിനോട് ചേർന്ന് കറുത്ത മഷിയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു പാമ്പിന്റെ ചിത്രം.
ഈ രൂപം... ഇത്...
ഇത് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുണ്ട്.
ആ വെള്ളത്തിനടിയിലുള്ള കവാടത്തിൽ!
കൊത്തിവെച്ചിരുന്ന അതേ ചിഹ്നം!
എന്റെ ഓർമ്മയിൽ ഇതുവരെ ഞാൻ ഒരു ടാറ്റു പോയിട്ട്, ഒരു വര പോലും എന്റെ ശരീരത്തിൽ വരച്ചിട്ടില്ല.
എന്നിട്ടും... ഇതെങ്ങനെ ഇവിടെ വന്നു?
ആ ഫോട്ടോയിലേക്ക് നോക്കുന്തോറും ആ പാമ്പ് എന്നെ നോക്കി അനങ്ങുന്നതുപോലെ എനിക്ക് തോന്നി.
എനിക്ക് ഭയം തോന്നിയില്ല. കാരണം ആ ചിത്രം കണ്ടപ്പോൾ തന്നേ മനസ്സിലായി ഞാൻ മൂഞ്ചി എന്ന്...ഇനി പേടിച്ചിട്ടൊന്നും കാര്യമില്ല.
"നിങ്ങൾ... നിങ്ങളിത് ഇതിനുമുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?"
വിരൽ ആ ഫോട്ടോയിലെ പാമ്പിന്റെ ചിത്രത്തിന് നേരെ ചൂണ്ടി ഞാൻ ആമിയോടും നിധിയോടും ചോദിച്ചു.....
ആമിയും നിധിയും പരസ്പരം നോക്കി.
പിന്നെ ആ ചിത്രത്തിലേക്കും.
അവർ നിഷേധാർത്ഥത്തിൽ തലയാട്ടി.
വട്ടത്തിലും തൃകോണത്തിലും ചതുരത്തിലും മൂഞ്ചി എന്ന് മനസ്സിലാക്കിയ ഞാൻ അവരുടെ ആ മറുപടിയിലും ഞെട്ടിയില്ല..
ആ വെള്ളത്തിനടിയിൽ ഉണ്ടായിരുന്ന ആറാമത്തെ കവാടം... അത് ഇവർ കണ്ടിട്ടില്ല!
ഗുഹയിൽ അഞ്ച് വഴികൾ മാത്രമല്ല ഉണ്ടായിരുന്നത്, വെള്ളത്തിനടിയിൽ ഒളിഞ്ഞിരുന്ന ആ ആറാമത്തെ കവാടത്തിലാണ് ഈ ചിഹ്നം ഞാൻ കണ്ടത്.
പക്ഷേ അത് ഇവർ കണ്ടിട്ടില്ലെങ്കിൽ... കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും
💬 Comments
View all comments