0%

Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

പരിഹരിച്ചിട്ട് ഞാൻ നിന്നേ കൂട്ടി കൊണ്ട് വരാം പ്രോമിസ്..."

"പറ്റില്ല... പറ്റില്ല... പറ്റില്ല.... അങ്ങനെയാണെങ്കിൽ ഞാൻ പുറത്ത് എവിടെയെങ്കിലും റൂം എടുത്തോണ്ട്..."

അവൾ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല...

ഞാൻ വീണ്ടും അവളുടെ കാല് പിടിക്കാൻ ചെന്നു...

സമയം മുന്നോട്ട് നീങ്ങി.....ചില രാത്രികളിൽ അവളേ കാണാൻ വരണം എന്ന നിബന്ധനയിൽ അവൾ റോസിന്റെ കൂടേ പോവാം എന്ന് തീരുമാനിച്ചു..

ഞങ്ങൾ രണ്ട് പേരും അവരുടെ അടുത്തേക്ക് പോയി...

നിധിയും റോസും എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു...

നിധിയുടെ മുഖത്ത് ചിരിയുണ്ട്. ഇവൾ ചിരിക്കാനും മാത്രം എന്ത് കോമഡിയാണോ റോസ് ഇവളോട് പറഞ്ഞത്...

ഞങ്ങളെ കണ്ടതും അവരുടെ ശ്രദ്ധ പിന്നേ ഞങ്ങളിലേക്കായി..

കൃതിക ഒന്നും പറയാതെ കാറിൽ കയറി ഇരുന്നു..

ഞാൻ റോസിനേ നോക്കി...

നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്ന പോലേ അവൾ തലയാട്ടി കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു...

"ദേവാ... "

കാറെടുക്കുംമുമ്പ് കൃതികയുടെ വിളി.

​കൂടുതലൊന്നും പറയാതെ, അവൾ ബാഗിൽനിന്ന് ഒരു ബോക്‌സ് എടുത്ത് എൻ്റെ നേർക്ക് നീട്ടി.

അത് കണ്ടതും മനസ്സിൽ എന്തോ ഒരു വിങ്ങലുണ്ടായി.

​അതൊരു ഐഫോൺ ആയിരുന്നു, ഏറ്റവും പുതിയ മോഡൽ. എൻ്റെ ഫോൺ കേടായെന്ന് പറഞ്ഞപ്പോൾ അവൾ എനിക്ക് വേണ്ടി വാങ്ങിക്കൊണ്ടുവന്ന സമ്മാനം.

അവളെ ഇഷ്ടമില്ലാഞ്ഞിട്ട് പോലും മാറ്റിനിർത്താൻ കാരണമായി നിധിയുടെ മുഖം കണ്ടപ്പോൾ എനിക്കെന്തോ അവളോട് ദേഷ്യം തോന്നി.ചിലപ്പോൾ ഇതിനു മുൻപ് കൃതികയും നിധിയും തമ്മിൽ എന്തെങ്കിലും തരത്തിൽ പ്രശ്നമുണ്ടായിരിക്കും. അതുകൊണ്ടായിരിക്കും നിധി ഇവിടേ നിന്നും കൃതികയേ മാറ്റിയത്...

​കാർ കണ്ണിൽ നിന്നും മായുന്നത് വരെ പുറത്ത് ഗേറ്റിന് മുന്നിലായി ഞാൻ അതേ നിൽപ്പ് തുടർന്നു.....

"അവൾ നിന്റെ ഫ്രണ്ട് ആണോ അതോ കാമുകിയാണോ...? "

അവർ പോയി കഴിഞ്ഞതും നിധിയുടെ ചോദ്യം.

അവൾ എന്റെ അടുത്ത് തന്നെയുണ്ട്. പക്ഷേ അവളുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ

💬 Comments

View all comments