0%

Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

മാത്രം ഒരു ചമ്മിയ ചിരിയോടെ കൃതികയെ നോക്കി.

​"ഞാൻ കൃതിക..."

അവൾ തന്നേ അവളേ എല്ലാവർക്കും പരിചയപ്പെടുത്തി..

സ്റ്റേഷനിൽ നിന്നും പോവുമ്പോൾ കൃതികയായിരുന്നു എന്റൊപ്പം ഫ്രണ്ടിൽ ഇരുന്നത്...

അവൾ ഓരോരോ വിശേഷങ്ങൾ പറയാൻ തുടങ്ങി....അറിയാതെ പോലും ഇതിനിടക്ക് ഞാനുമായി ബന്ധമുള്ള കാര്യങ്ങൾ പറയരുതേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന...

കൃതിക ബാക്കിയുള്ളവരോട് ഓരോന്ന് ചോദിക്കുന്നടെങ്കിലും വലിയ താൽപ്പര്യമില്ലാത്ത മട്ടിലാണ് ആമിയും നിധിയും സംസാരിക്കുന്നത്...

പക്ഷേ റോസിന്റെ കാര്യം നേരേ തിരിച്ചായിരുന്നു. കുറഞ്ഞ സമയംകൊണ്ട് തന്നേ അവർ രണ്ട് പേരും കമ്പനിയായി...

ഏകദേശം പകുതി ദൂരം കഴിഞ്ഞിട്ടുണ്ടാവും...

"ദേവാ നീ പറഞ്ഞതുപോലെ ഈ സ്ഥലം ശരിക്കും കൊള്ളാം ട്ടോ. പ്രത്യേകിച്ച് ഇവിടുത്തെ പെണ്ണുങ്ങൾ എല്ലാവരും നല്ല കിടിലൻ ചരക്കുകൾ.."

അവൾ പുറത്തേ കാഴ്ചകൾക്ക് കണ്ണും നട്ടുക്കൊണ്ട് പറഞ്ഞു.....

ഇഞ്ചിഞ്ചായി കൊല്ലുന്നതിനു പകരം ഇവൾക്കെന്നേ ഒറ്റയടിക്കങ്ങ് കൊന്നൂടെ... 🥲

ഞാൻ മിററിലൂടെ ബാക്കിലേക്കൊന്ന് നോക്കി..... റോസ് ചിരിയടക്കാൻ പാടുപെടുന്നുണ്ടെങ്കിൽ ആമിയും നിധിയും എന്നേ തന്നേ നോക്കിയിരിക്കുകയായിരുന്നു...

അവരുടെ നോട്ടം ഉടക്കിയതും ഞാൻ കണ്ണുകൾ മെല്ലേ പിൻവലിച്ചു...

ആമിയേക്കുറിച്ചും നിധിയേക്കുറിച്ചും കൂടുതലൊന്നും എനിക്കറിയില്ലെങ്കിലും. ഇന്നലെ മുതൽ എന്നോടുള്ള അവരുടെ പെരുമാറ്റം എന്റെ മനസ്സിനേ ആവശ്യത്തിലധികം അലോസര പെടുത്തുന്നുണ്ട്.

ആദ്യം ഞങ്ങൾ പോയത് ആമിയുടെ വീട്ടിലേക്കായിരുന്നു.അവളുടെ വീടെത്തിയതും ഒന്നും പറയാതെ കാറിന്റെ ഡോറും തള്ളി തുറന്ന് അവൾ വീട്ടിലേക്ക് പോയി...

അവൾ പോവുന്നത് നോക്കി കാണാനേ ഞങ്ങൾക്ക് സാധിച്ചുള്ളൂ...

പിന്നേ നിധിയുടെ വീട്ടിലേക്കായിരുന്നു യാത്ര...

വീടെത്തിയതും ഞാനും നിധിയും ഇറങ്ങി...

ഞാൻ ഇറങ്ങിയത് കണ്ടിട്ടാവണം കൃതിക എന്റൊപ്പം ഇറങ്ങി...

ഓ പറഞ്ഞതുപോലെ റോസിന്റെ

💬 Comments

View all comments