Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
കേട്ടത്.
താഴെ നിന്നും കോണിപ്പടികൾ കയറി വരുന്ന ചുവടുകളുടെ ശബ്ദം.
ശബ്ദം ആദ്യം നേർത്തതായിരുന്നു, പിന്നെ ക്രമേണ ഉച്ചത്തിലായി മുറിയിലേക്ക് അടുക്കുന്നതായി എനിക്ക് തോന്നി.
അത് ഒന്നോ രണ്ടോ പേരുടെ കാൽപ്പെരുമാറ്റമാണോ അതോ അതിൽ
കൂടുതലാണോ എന്ന് വ്യക്തമായില്ല.
ഞാനും നിധിയും പരസ്പരം നോക്കി. ഞങ്ങളുടെ കണ്ണുകളിൽ ഒരേ സമയം അമ്പരപ്പും ആകാംഷയും നിഴലിച്ചു. ആരായിരിക്കും ഈ സമയത്ത്?
അവളുടെ അച്ഛനും അമ്മയും തിരിച്ചു വന്നതോ? അതോ മറ്റാരെങ്കിലും?
ഞങ്ങൾ നിശബ്ദമായി, വാതിലിലേക്ക് ശ്രദ്ധിച്ചു.
വാതിൽ തുറന്നു കിടക്കുന്നതുകൊണ്ട് തന്നേ ആര് വന്നാലും കാണാം...
കാത്തിരിപ്പിനൊടുവിൽ വന്ന ആളുകളുടെ മുഖം ഞാൻ കണ്ടു...
വേറെയാരുമായിരുന്നില്ല സച്ചിനും രാഹുലുമായിരുന്നു വന്നത്...
ഇവന്മാര് ഇന്ന് നേരത്തേ വന്നോ...
ഞാൻ അവരേ തന്നേ ശ്രദ്ധിച്ചു കിടന്നു..
"എടാ ദേവാ... നീ ഇതിനകത്തുണ്ടോ..? വാതിൽ തുറക്കെടാ..."
രാഹുൽ അതും പറഞ്ഞുകൊണ്ട് ചാരി കിടന്ന എന്റെ റൂമിന്റെ ഡോറും തള്ളി തുറന്ന് അകത്തേക്ക് കയറി. ഒപ്പം സച്ചിനും
പക്ഷേ മണ്ടന്മാർക്കറിയില്ലല്ലോ ഞാൻ ഇവിടെ നിധിയുടെ മുറിയിൽ തറയിൽ നക്ഷത്രവും എണ്ണി കിടക്കുകയാണെന്ന്.
അതിനുള്ളിൽ നിന്നും ആരെയും കാണാത്തതുകൊണ്ട് കുറച്ചു കഴിഞ്ഞതും അവന്മാർ രണ്ടു പേരും പുറത്തേക്ക് വന്നു..
തിരിച്ചു പോവാനായി തുനിഞ്ഞപ്പോഴാണ് തുറന്നു കിടക്കുന്ന നിധിയുടെ മുറി അവരുടെ ശ്രദ്ധയിൽ പെട്ടത്..
വാതിൽ തുറന്നു കിടക്കുന്നത് കൊണ്ട് തന്നെ അവർക്ക് അകത്തേക്ക് കയറാൻ തടസ്സമൊന്നും ഉണ്ടായിരുന്നില്ല.
"ഇവൻ ഇത് എവിടെ പോയി കിടക്കുവാ..."
എന്നും പറഞ്ഞ് സച്ചിനും തൊട്ടുപിന്നാലെ
രാഹുലും നിധിയുടെ മുറിയിലേക്ക് തലയിട്ടു.
അകത്തേക്ക് കയറിയതും അവർ ആദ്യം കണ്ടത് കട്ടിലിന് അരികിൽ നിൽക്കുന്ന നിധിയെയാണ്. പെട്ടെന്ന് അവളെ അവിടെ പ്രതീക്ഷിക്കാത്തതുകൊണ്ട് രണ്ടുപേരും ഒന്ന് പകച്ചു.
"ആഹാ... നിധി നീ ഇവിടേ ഉണ്ടായിരുന്നോ? ഞങ്ങൾ ദേവയെ നോക്കി വന്നതാ..."
സച്ചിൻ അത് പറയുന്നതിനിടയിലാണ് രാഹുലിന്റെ നോട്ടം തറയിലേക്ക് പതിഞ്ഞത്.
💬 Comments
View all comments