0%

Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

ചിരി..

"ഹ.... ഹാ.... ഹാ....... ഹാ..... 😈"

പക്ഷേ ആ ചിരി അവളുടെ വികാരരഹിതമായ മുഖം കാണുന്ന വരെയേ ഉണ്ടായുള്ളൂ....

ഇവൾക്കൊന്ന് പേടിച്ചൂടെ 😐

"എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ വേഗം ചെയ്യ്. ഇത് കഴിഞ്ഞിട്ടുവേണം എന്തെങ്കിലും കഴിക്കാൻ വെച്ചുണ്ടാക്കാൻ..."

അവളുടെ ഭാവ വ്യത്യാസമില്ലാത്ത മറുപടി...

ഓ പിന്നേ.....അങ്ങനെ ഞാൻ എന്തെങ്കിലും ചെയ്തിട്ട് നീ സുഖിക്കേണ്ട...

അവളുടെ മറുപടി പുച്ഛിച്ചു തള്ളിയ ശേഷം ഞാൻ എന്റെ കൈകളെ അവളുടെ വിരലുകൾ ലക്ഷ്യമാക്കി നീക്കി മോതിരത്തിൽ തൊട്ടു.

ശേഷം അവസാനമായി ഒരു പുഞ്ചിരിക്കൂടെ നൽകി ഒറ്റ വലിയിൽ മോതിരം അവളുടെ വിരലുകളിൽ നിന്നും ഊരാൻ നോക്കിയതും ഒരു ശക്തമായ പച്ചവെളിച്ചം ആ മോതിരത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടു.

പിന്നെ നടന്നതെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.

ഒരു അതീന്ദ്രിയ ശക്തി എന്നെ പിന്നോട്ട് തള്ളി മാറ്റുന്നതായി അനുഭവപ്പെട്ടു. ഞാൻ നിയന്ത്രണം വിട്ട് പിന്നോട്ട് തെറിച്ചു വീണു. തലയിടിച്ച് നിലത്ത് വീണതിന്റെ ആഘാതത്തിൽ എന്റെ തലച്ചോറ് മരവിച്ചു പോയി

കുറെ നക്ഷത്രങ്ങളും കിളികളും ചുറ്റും വട്ടം കറങ്ങുന്നുണ്ട്....

ഭൂമി കറങ്ങുന്നത് നിന്നു എന്ന് തോന്നിയപ്പോൾ ഞാനെന്റെ കണ്ണുകൾ പതിയെ തുറന്നു.

ആദ്യം നോക്കിയത് ആ പൂതനയേയാണ്...

അവളുടെ കണ്ണിലേ വെള്ളം കണ്ടപ്പോൾ ആദ്യം തെറ്റിദ്ധരിച്ചുവെങ്കിലും. ചുണ്ടിലേ ചിരി കണ്ടപ്പോൾ മനസ്സിലായി ചരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നതാണെന്ന്...

അല്ലെങ്കിലും അവളേ പറഞ്ഞിട്ട് കാര്യമില്ല. ഒരു മടിയും കൂടാതെ കൈ വിരലുകൾ തുറന്ന് തന്നപ്പോൾ ഞാൻ തന്നെ മനസ്സിലാക്കണമായിരുന്നു എന്തോ വലുത് വരാനുണ്ടെന്ന്...

ചാടിയെഴുന്നേറ്റ് കരണം നോക്കി ഒരടി അടിക്കണമെന്നുണ്ടായിരുന്നെങ്കിലും, ചത്ത പോലേ കിടക്കുന്ന എനിക്കെന്ത്

💬 Comments

View all comments