Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു...
പക്ഷേ അവർ പല്ലിരുമ്മി കാണിച്ചത് എന്നെയാണ്...
രാഹുൽ എഴുന്നേറ്റ് കിച്ചണിലേക്ക് പോയി പിന്നാലെ സച്ചിനും.
അവർ പോയതും നിധി വീണ്ടും എന്നിലേക്ക് തിരിഞ്ഞു.
"നീ അത് നോക്കണ്ട, ഇത് കഴിക്ക് ദേവാ...നിനക്ക് മാത്രം ഞാൻ രണ്ടെണ്ണം ഉണ്ടാക്കിയിട്ടുണ്ട്"
അവൾ സ്നേഹത്തോടെ എന്റെ പ്ലേറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു...
അവളേ നോക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നി. സമ്മതിച്ചു കൊടുക്കണം അവളുടെ മൂഡ് സ്വിങ്സ്.
അവൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ എന്നെ നോക്കി ഇരിക്കാനാണ് താല്പര്യപ്പെടുന്നത് എന്ന് തോന്നി. ഇടയ്ക്കിടെ അവളുടെ കാൽ എന്റെ കാലിൽ തട്ടുന്നുണ്ടായിരുന്നു.
അതൊരു അബദ്ധം പറ്റുന്നതല്ല, മനപ്പൂർവം ചെയ്യുന്നതാണെന്ന് എനിക്ക് വ്യക്തമായിരുന്നു.
അവളുടെ സാമീപ്യവും, ആ നോട്ടവും, ടേബിളിനടിയിലെ ആ സ്പർശനവും എല്ലാം കൂടെ ആയപ്പോൾ വല്ലാത്തൊരു അവസ്ഥയിലായി ഞാൻ.
കിച്ചണിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. ആ രാക്ഷസന്മാർ ഉള്ളതൊക്കെ വടിച്ചു പെറുക്കി തിരയുകയാണെന്ന് തോന്നുന്നു.
പെട്ടെന്നാണ് നിധി എന്റെ ചെവിയിലേക്ക് ഒന്നുക്കൂടി ചേർന്നിരുന്നത്.
"രാത്രിയാവുമ്പോൾ എന്റെ റൂമിലേക്ക് ഒന്ന് വരണം ട്ടോ... ഒരു കാര്യം പറയാനുണ്ട്..."
അവളുടെ ചുണ്ടുകൾ എന്റെ കാതിൽ തട്ടിയപ്പോൾ ഒരു വെള്ളിടി വെട്ടിയതുപോലെ എനിക്ക് തോന്നി.
പറയാൻ പോകുന്നത് കാര്യമാണോ അതോ വേറെ വല്ലതും ആണോ എന്ന് കണ്ടറിയണം...
അവളുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് സച്ചിനും രാഹുലും തിരികെ വന്നത്.
കിച്ചണിൽ നിന്ന് കിട്ടിയ ചോറും പേരിന് കുറച്ച് കറികളും ഒരു മീനും പ്ലേറ്റിലേക്ക് ഇട്ടുക്കൊണ്ട് രണ്ട് പേരും കസേരയിലേക്ക് ഇരുന്നു.
അവരുടെ വരവ് കണ്ടാൽ തോന്നും യുദ്ധം ജയിച്ചു വരുന്ന പോരാളികളാണെന്ന്. പക്ഷേ പ്ലേറ്റിലേക്ക് നോക്കിയാൽ യുദ്ധത്തിൽ തോറ്റവന്റെ മുഖമാണ് രണ്ടുപേർക്കും.
അവരുടെ നോട്ടം എന്റെയും നിധിയുടെയും ഇടയിലുള്ള ആ കെമിസ്ട്രിയിലേക്കാണോ അതോ എന്റെ പ്ലേറ്റിലെ മീനിലേക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
💬 Comments
View all comments