Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
അവന്മാർ രണ്ടു പേരും പുറത്തേക്ക് വന്നു..
തിരിച്ചു പോവാനായി തുനിഞ്ഞപ്പോഴാണ് തുറന്നു കിടക്കുന്ന നിധിയുടെ മുറി അവരുടെ ശ്രദ്ധയിൽ പെട്ടത്..
വാതിൽ തുറന്നു കിടക്കുന്നത് കൊണ്ട് തന്നെ അവർക്ക് അകത്തേക്ക് കയറാൻ തടസ്സമൊന്നും ഉണ്ടായിരുന്നില്ല.
"ഇവൻ ഇത് എവിടെ പോയി കിടക്കുവാ..."
എന്നും പറഞ്ഞ് സച്ചിനും തൊട്ടുപിന്നാലെ
രാഹുലും നിധിയുടെ മുറിയിലേക്ക് തലയിട്ടു.
അകത്തേക്ക് കയറിയതും അവർ ആദ്യം കണ്ടത് കട്ടിലിന് അരികിൽ നിൽക്കുന്ന നിധിയെയാണ്. പെട്ടെന്ന് അവളെ അവിടെ പ്രതീക്ഷിക്കാത്തതുകൊണ്ട് രണ്ടുപേരും ഒന്ന് പകച്ചു.
"ആഹാ... നിധി നീ ഇവിടേ ഉണ്ടായിരുന്നോ? ഞങ്ങൾ ദേവയെ നോക്കി വന്നതാ..."
സച്ചിൻ അത് പറയുന്നതിനിടയിലാണ് രാഹുലിന്റെ നോട്ടം തറയിലേക്ക് പതിഞ്ഞത്.
അവന്റെ കണ്ണ് തള്ളുന്നതും വായ പൊളിയുന്നതും കണ്ടിട്ടാവണം സച്ചിനും താഴേക്ക് നോക്കി.
വെട്ടിയിട്ട ബാഴ തണ്ട് പോലേ കിടക്കുന്ന എന്നേ കണ്ടതും അവന്റെ കണ്ണുകളും വിടർന്നു വന്നു...
എന്റെ കിടപ്പും, തൊട്ടടുത്ത് നിധിയുടെ നിൽപ്പും, മുറിയിലെ സാഹചര്യവും എല്ലാം കൂടെ കണ്ടപ്പോൾ അവരുടെ കിളി പോയെന്ന് ആ മുഖഭാവം കണ്ടാൽ തന്നെ അറിയാം.
രാഹുൽ എന്നെയും നിധിയെയും മാറി മാറി നോക്കുന്നുണ്ട്.
ആരുമില്ലാത്ത നേരത്ത് പെണ്ണിനേ പീഡിപ്പിക്കാൻ നോക്കിയപ്പോൾ അവൾ തൂക്കിയെറിഞ് തറയിലിട്ടതാണെന്ന് വല്ലോം മൈരൻ വിചാരിക്കുമോ...😐
"അളിയാ... നിനക്ക് ഇതെന്തുപറ്റി? ഫിറ്റായി വീണതാണോ?"
എവിടെനിന്നോ വന്ന സച്ചിന്റെ ചോദ്യം...
"ഫിറ്റായി വീഴാൻ ഞാൻ നിന്റെ തന്തയല്ല മൈരേ... "
ദേഹമനങ്ങിയില്ലെങ്കിലും എന്റെ നാവനങ്ങി..
കിട്ടിയപ്പോൾ അവനും ഹാപ്പി കൊടുത്തപ്പോൾ ഞാനും ഹാപ്പി...
"നോക്കി നിൽക്കാതെ എന്നേ ഒന്ന് പൊന്തിച്ച് നേരേ നിർത്തടാ... "
ദയനീയമായി ഞാൻ
💬 Comments
View all comments