0%

Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

പറഞ്ഞതും ചിരിച്ചിട്ടാണെങ്കിലും മൈരന്മാർ എന്നേ നിലത്ത് നിന്നും പൊന്തിച്ചു നേരേ നിർത്തി...

"ഇവനിതെന്ത് പറ്റി....?"

രാഹുലിന്റെ അടുത്ത ചോദ്യം നിധിയോടായിരുന്നു....

"ഏയ് അതൊന്നുമില്ല ഞങ്ങൾ ഒരു കളി കളിച്ചതാ അതിൽ അവൻ തോറ്റു പോയി...."

അവളുടെ മറുപടി അവന്മാരോടായിരുന്നെങ്കിലും നോട്ടം എന്റെ നേർക്കായിരുന്നു....

ഞാൻ അവന്മാരെയൊന്ന് നോക്കി. ഇനി കളി എന്ന് പറഞ്ഞത് തെറ്റിദ്ധരിച്ചോ ആവോ...

വിചാരിച്ചപോലെ അവളുടെ മറുപടി അവൻമ്മാർക്കങ് ദഹിച്ചിട്ടില്ല....

"നിങ്ങൾ താഴേക്ക് വാ ഫുഡ്‌ കഴിക്കാം... "

എല്ലാം എന്റെ തലയിലേക്കിട്ടുകൊണ്ടവൾ റൂമിൽ നിന്നും പുറത്തിറങ്ങി താഴോട്ട് പോയി...😐

"ദേവാ.... "

രാഹുലിന്റെ വിളി...

"എന്നോടൊന്നും ചോദിക്കല്ലേ എല്ലാം പറഞ്ഞു തരാം. എന്തായാലും നീ വിചാരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ..."

നിധിയുടെ പോലേ മനസ്സ് വായിക്കാൻ കഴിവൊന്നുമില്ലെങ്കിലും അവൻ ഇപ്പോൾ ചിന്തിക്കുന്നതെന്താണെന്ന് എനിക്ക് മറ്റാരേക്കാളും നന്നായറിയാം...

അതുകൊണ്ട് അത്രയും പറഞ്ഞ് ഞാനും താഴോട്ട് ചെന്നു...

     
  • പിന്നീട് അതിനേ പറ്റി ആരും ഒന്നും സംസാരിച്ചില്ല...

ഡൈനിങ് ടേബിളിൽ ഇരുന്നുകൊണ്ട് ഓരോന്ന് സംസാരിച്ചു.പ്രധാന ചർച്ചാ വിഷയം എന്നേ കൂട്ടാതെ പോയ ക്രിക്കറ്റ്‌ മാച്ചിനേ കുറിച്ചായിരുന്നു....

തോറ്റു എന്നറിഞ്ഞപ്പോഴുള്ള സന്ദോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും വലുതായിരുന്നു...

നിധി കിച്ചണിൽ കിടന്ന് എന്തൊക്കെയോ കാണിക്കുന്നുണ്ട്. പിന്നേ നല്ല മീൻ വറുക്കുന്നതിന്റെ മണം വരുന്നതുകൊണ്ട് പോയി നോക്കാൻ നിന്നില്ല...

കുറച്ചു കഴിഞ്ഞതും രണ്ടു കയ്യിലും ഓരോ പ്ലേറ്റ് വീതമായി അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു...

അവൾ കൊണ്ടുവന്ന പ്ലേറ്റുകളിലൊന്ന് എന്റെ മുന്നിലേക്ക് വെച്ചു.

​ആവി പറക്കുന്ന ചോറും അതിനൊപ്പം മൊരിയിച്ചെടുത്ത മീൻ വറുത്തതും...അതും രണ്ടെണ്ണം... 🫦

​അതിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറിയപ്പോൾ തന്നെ

💬 Comments

View all comments