Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
കഴിയാതെ അവരെ ഇനി പ്രതീക്ഷിക്കണ്ട."
അവൾ എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
അതിനെന്തിനാ ഇവൾ ചിരിക്കുന്നത് ഒരാൾ മരിക്കുന്നതൊക്കെ അത്ര വലിയ കോമഡിയാണോ? 🤔
മരണമല്ലേ. അവർ പോവുന്നതിൽ കുറ്റമില്ല. പക്ഷേ ജോലിക്കാരോ? അവരെവിടെ?
"അവർക്കൊക്കെ കുറച്ചുദിവസം ലീവ് കൊടുത്തു."
വീണ്ടും അവളുടെ മുഖത്ത് കള്ളച്ചിരി പ്രകടമായി.
"ഇനിയങ്ങോട്ട് കുറച്ചു ദിവസം നമ്മൾ മാത്രമേ ഇവിടെ ഉണ്ടാകൂ."
അവൾ ഇരുന്നിരുന്ന ചെയർ എൻ്റെ അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് പറഞ്ഞു.
"അയിന്...?🤨"
ഞാൻ അവളോട് ചോദിച്ചു. ഒപ്പം അവളുടെ അടുത്ത് നിന്നും കുറച്ചു മാറിയിരിക്കുകയും ചെയ്തു. എന്തോ, അവളുടെ പെരുമാറ്റത്തിൽ ഒരു പന്തികേട്. 😤
"അതിന് ഒന്നുമില്ല. നിനക്ക് എന്തെങ്കിലും ആവശ്യം വരുവാണേൽ എന്നോട് പറഞ്ഞാൽ മതി."
വീണ്ടും അവൾ എൻ്റെ അടുത്തേക്ക് നീങ്ങി.
ഇവൾക്കെന്താ പറ്റിയത്?
ഞാൻ അവളേ മൊത്തത്തിൽ ഒന്ന് നോക്കി... 🤨
പെട്ടെന്നാണ് പുറത്തുനിന്ന് ഒരു കാറിൻ്റെ ശബ്ദം കേട്ടത്.
നിധി എൻ്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല എന്നത് തീർച്ച.
പാത്രത്തിലുണ്ടായിരുന്ന ഒരു പുഴുങ്ങിയ മുട്ടയെടുത്ത് എൻ്റെ വായിലേക്ക് തിരുകി അവൾ ഡോറിൻ്റെ അടുത്തേക്ക് പോയി.
നിധി എൻ്റെ വായിലേക്ക് തിരുകിത്തന്ന പുഴുങ്ങിയ മുട്ട അപ്പോഴും തൊണ്ടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
അവൾ ഡോറിനടുത്തേക്ക് പോയപ്പോൾ, തൊണ്ടയിലെ മുട്ട വിഴുങ്ങാനായി ഞാനും വെള്ളമെടുക്കാൻ എന്നവണ്ണം ഡൈനിങ് ടേബിളിൽ നിന്ന് എഴുന്നേറ്റു. യഥാർത്ഥത്തിൽ എനിക്ക് വാതിൽക്കൽ എത്തി വന്നത് റോസ് തന്നെയാണെന്ന് ഉറപ്പിക്കണമായിരുന്നു...
ടേബിളിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് ഞാൻ നിധിയുടെ പിന്നാലെ പതുക്കെ പോയി
അവൾ വാതിൽ തുറന്നതും പുറത്ത്, മതിൽക്കെട്ടിന് മുന്നിലായി
💬 Comments
View all comments