Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
നീ അവളേ ഉമ്മവച്ചില്ലേ അത്..."
"എന്നിട്ട്...?"
ഞാൻ അവളുടെ മറുപടിക്കായി ചെവിക്കൂർപ്പിച്ചു വച്ചു...
"ആമിയുടെ സ്വഭാവം പതിവ് പോലേ ശാന്തമായിരുന്നു. നിന്നേ കുറിച്ച് മോശമായിട്ടൊന്നും അവൾ പറഞ്ഞില്ല. ആ ടെൻഷനിൽ അല്ലെങ്കിൽ ആ നിമിഷം അറിയാതെ ചെയ്തുപോയതാവാം എന്ന് മാത്രമാണ് അവൾ പറഞ്ഞത്.
ഒപ്പം അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയും ഞാൻ ശ്രദ്ധിച്ചിരുന്നു......എനിക്ക് തോന്നുന്നു അവൾക്ക് നിന്നോടെന്തോ ഉണ്ട് ദേവാ..."
അവൾ പറഞ്ഞു നിർത്തി....
ഇന്നലെ വരേ ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച കാര്യമായിരുന്നു റോസ് ഇപ്പോൾ പറഞ്ഞതെങ്കിലും. ഇപ്പോൾ അതല്ല അവസ്ഥ.
ഞാൻ മറുപടി പറയാതേ തലയ്ക്കു കയ്യും കൊടുത്ത് പിന്നേയും ചിന്തകളിൽ ആഴ്ന്നു.....
പെട്ടെന്നാണ് താഴേ നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടത്...
ഞാൻ റോസിനേ നോക്കി അവളുടെ മുഖത്തും സംശയം നിഴലിച്ചു നിൽക്കുന്നുണ്ട്...
നിധിയും ആമിയും താഴേ ഒറ്റക്കായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്...
വേഗം വാതിൽ തുറന്ന് താഴോട്ട് പോയി...
നിലത്ത് പലയിടത്തായി പാത്രങ്ങൾ പൊട്ടിച്ചിതറിക്കിടക്കുന്നു. മുറിയുടെ ഒത്ത നടുക്കായി ആമിയും നിധിയും നിൽപ്പുണ്ട്.
രണ്ടുപേരും പരസ്പരം വിരൽ ചൂണ്ടി എന്തോ തർക്കത്തിലാണ്.
'ഇവറ്റകൾക്കെന്താ വയ്യേ.. 😐' ഞാൻ മനസ്സിലോർത്തു.
ഇതുകണ്ട് റോസ് ആമിയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി. പക്ഷേ ഞാൻ അവളുടെ കൈയ്യിൽ കയറിപ്പിടിച്ച് തടഞ്ഞു.
"കാറിന്റെ കീ താ..."
ഞാൻ കൈ അവളുടെ നേർക്ക് നീട്ടി.
അതുവരെ ബഹളമായിരുന്ന മുറിയിൽ പെട്ടെന്ന് നിശബ്ദത പരന്നു.
എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു.
ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾ കീ എന്റെ കയ്യിലേക്ക് തന്നു.
കീ വാങ്ങിയതും ഒന്നും മിണ്ടാതെ ഞാൻ പതിയെ വാതിലിന് നേരെ നടന്നു.
ഡോറിന്റെ അടുത്തെത്തിയതും പിന്നിൽ നിന്നും ആരോ എന്നെ അനുഗമിക്കുന്നതുപോലെ... കാലൊച്ചകൾ കേട്ടുതുടങ്ങി.
ഞാൻ തിരിഞ്ഞു നോക്കിയില്ല, പക്ഷേ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു...
ഞാൻ കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
സ്റ്റിയറിംഗിൽ പിടിച്ച് സീറ്റിലേക്ക് ചാരിയിരുന്നതും, പിന്നാലെ വന്നവർ ഓരോരുത്തരായി കാറിനുള്ളിലേക്ക് കയറാൻ തുടങ്ങി.
ആരും പരസ്പരം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
നിധിയും റോസും പിൻസീറ്റുകളിൽ സ്ഥാനം പിടിച്ചു.
മുൻവശത്തെ ഡോർ
💬 Comments
View all comments