0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 340.6K

കുനിഞ്ഞ് ഇരുന്നുകൊണ്ട് പറഞ്ഞു.

ഞാൻ മുമ്പ് പറഞ്ഞത് കാര്യമായി എടുക്കല്ലേ രണ്ട് പേരും, അന്നേരത്തെ ആവേശത്തിൽ പറഞ്ഞ് പോയതാ, ഇപ്പൊ ആലോചിക്കുമ്പോ ഭയങ്കര കുറ്റബോധം.

നിക്ക് കുഴപ്പം ഒന്നും ഇല്ല, ഈയ് ഓൾടെ നന്മ നോക്കി പറഞ്ഞതല്ലേ. പക്ഷെ ഇനി എന്തേലും പറയാൻ ഉണ്ടേൽ ചാടി കേറി പറയരുത്, നിക്ക് അത് കെട്ടാൻ പെട്ടെന്ന് വിഷമം ആകും. പ്രത്യേകിച്ച് അൻ്റെ അടുത്ത് നിന്ന്. ആമിന പറഞ്ഞു.

അവൾ അവസാനം പറഞ്ഞത് കേട്ട് അവൻ്റെ നെഞ്ച് ഒന്ന് കിടുങ്ങി. പക്ഷെ അവൻ ഞെട്ടൽ പുറത്ത് കാണിക്കാതെ ചിരിച്ച് കൊണ്ട് അവളോട് പറഞ്ഞു.

സോറി സിസ്റ്ററെ, ഇനി അങ്ങനെ ഉണ്ടാവില്ല സോറി.

ഇജ്ജ് എന്നേം പേര് വിളിച്ചോ, കുഴപ്പം ഒന്നുമില്ല. ആമിന പറഞ്ഞു.

അർച്ചന മാം, അല്ല അർച്ചന. ഞാൻ ഫേവർ പിടിച്ച് പറ്റാൻ ഒന്നും അല്ല അങ്ങനെ പറഞ്ഞേ കേട്ടോ, അങ്ങനൊന്നും വിചാരിക്കല്ലേ. ആദിൽ അവളെ നോക്കി വീണ്ടും പറഞ്ഞു.

എടാ എനിക്ക് അറിയാം നീ ഒന്നും വിചാരിച്ച് പറഞ്ഞതല്ല എന്ന്, പക്ഷേ ആരേലും എന്നെ സപ്പോർട്ട് ചെയ്യാൻ വരുമ്പോൾ എനിക്ക് ഇറിറ്റേഷനാ, അത് നിന്റെ കുഴപ്പം കൊണ്ടല്ല.

അവൻ തലയാട്ടിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

അവൾ ചെയർ അവന് നെരെ തിരിച്ച് ഇരുന്നുകൊണ്ട് പറഞ്ഞു.

ഞാൻ ഒരുപാട് ഫൈറ്റ് ചെയ്തിട്ടാ ഇവിടെ എത്തിയത്. സ്വന്തം കാര്യം നോക്കാൻ പഠിച്ചു. പഠിക്കേണ്ടി വന്നു. അന്നൊന്നും എനിക്ക് വേണ്ടി പറയാൻ ആരും ഇല്ലായിരുന്നു. ഇപ്പോൾ ഇവിടെ എത്തിക്കഴിഞ്ഞ് ആൾക്കാർ എനിക്ക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് ദേഷ്യമാ.

💬 Comments

View all comments