Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 2 [PB]
അവൻ പിണങ്ങിക്കൊണ്ട് പറഞ്ഞു, നിന്നെ വിശ്വസിച്ച് അല്ലേ ഞാൻ ഫോൺ നോക്കാൻ തന്നത്? ഒരുമാതിരി മറ്റേ പരിപാടി ആയിപ്പോയി
നീ ചൂടാവാതെ, നമ്മൾ ഇത്രയൊക്കെ മിണ്ടിയതല്ലേ?
ഇവിടെ നമ്മൾ മിണ്ടിയതും, പറഞ്ഞതും, കാണിക്കുന്നതും, ഒന്നും പുറത്ത് പോവില്ല എന്ന് നമ്മൾ മൂന്ന് പേർക്കും ഉറപ്പുണ്ട്, ഇല്ലേ?
ആമിന ചോദിച്ചു.
അർച്ചന തലയാട്ടി.
എന്നാലും അത് ശരിയല്ലല്ലോ അവൻ പറഞ്ഞു
ഒന്ന് പോയെടാ, അവന്റെ ഒരു ജാഡ. ആമിന പറഞ്ഞു. ഞങ്ങൾ ഇത്രയൊക്കെ കാര്യങ്ങള് പറഞ്ഞിട്ടും നെനക്ക് മാത്രം എന്താ ഇത്ര ജാഡ?
സോറി ഞാൻ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. താത്തക്ക് ഫീൽ ആയെങ്കിൽ സോറി. അവൻ പറഞ്ഞു.
ചുമ്മാ രണ്ടും വഴക്കുണ്ടാക്കാതെ. വേറെ കഥ വല്ലതും ഉണ്ടെങ്കിൽ പറ.
പിന്നെ ആദിലെ, അവൾ പറഞ്ഞതിലും കാര്യമുണ്ട് കേട്ടോ. ഞങ്ങൾ ഇത്രയൊക്കെ തുറന്ന് സംസാരിച്ചിട്ടും, നിനക്ക് ഞങ്ങൾടെ അടുത്ത് എന്തിനാ ഒരു ഒളിവും മറവും?
അർച്ചന ചോദിച്ചു.
സോറി, മനപ്പൂർവമല്ല. എല്ലാം കൂടി ഒരു പേടിയും വെപ്രാളവുമാ. അപ്പോ എന്താ പറയേണ്ടേ എന്ന് ഒരു പിടിയും കിട്ടില്ല. നിങ്ങൾ കാര്യമായിട്ട് എടുക്കാതെ. അവൻ വിഷമത്തോടെ പറഞ്ഞു.
നിന്റെ അങ്ങനത്തെ പെരുമാറ്റം കാണുമ്പോ പിന്നെ ഞങ്ങൾക്കും ഒരു അകൽച്ച ഫീൽ ചെയ്യും. അർച്ചന പറഞ്ഞു.
സോറി.
ഞാൻ എന്റെ ജീവിതത്തിൽ ഇത്രേം അടുത്ത് ആരോടും മിണ്ടിയിട്ടില്ല. പിന്നെ താത്ത അങ്ങനെ ചെയ്തപ്പോ പെട്ടെന്ന് ഒരു നാണക്കേട് തോന്നി അതാ. ആദിൽ പറഞ്ഞു.
നീ ഓൾക്ക് ഇന്റർനെറ്റിൽ നിന്ന് ഫോട്ടോ എടുത്തല്ലേ അയച്ചേക്കുന്നെ? അത് ഞങ്ങൾ കണ്ടാ നിനക്കെന്താ? ആമിന ചോദിച്ചു.
💬 Comments
View all comments