0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 4.4K

മുന്നിൽ തുറക്കപ്പെട്ടു...

അവർ കൈയിൽ ആയുധങ്ങളും കരുതികൊണ്ട് സൂര്യജിത്തുമായി.. ആ മുറിയിലേക്ക് കടന്നു..

അപ്പോൾ അവർ കണ്ട്‌... അവരുടെ മക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നു.. തൊട്ടടുത്ത്‌. കൈയിൽ ഒരു റിമോട്ടുമായി നീതു നിൽക്കുന്നു.. അപ്പോഴാണ്‌ അവർ അവളേ ശ്രദ്ധിച്ചത്.. സ്വന്തം ശരീരത്തിൽ ഒരു ബോംബും ഫിറ്റു ചെയ്ത്കൊണ്ടാണ് അവൾ നിൽക്കുന്നത്...

ഒരു നിമിഷം ആ മുറിയിലെ ലൈറ്റുകൾ ഒഫായി .. വെട്ടം വരുമ്പോൾ സൂര്യജിത് അവർക്ക് അരുകിൽ ഇല്ല.. അപ്പോഴും കണ്ണുകളിൽ ക്രൂരാത്ത നിറച്ചുകൊണ്ടു നീതു അവിടെത്തന്നെ നിന്ന്..

.. അവർക്ക് എന്ത് ചെയണം എന്നറിയാതെ നിൽക്കുകയാണ്...

ഹേയ് സെവൻ സ്റ്റാർസ്... ആ ശബ്ദം കേട്ടടത്തേക്ക് അവർ നോക്കുമ്പോൾ മറ്റൊരു വാതിൽ തുറന്ന് സൂര്യജിത് അവർക്ക് മുന്നിലേക്ക്‌ വന്ന്..

എന്താ നിങ്ങളുടെയൊക്കെ മുഖത്ത് ഭയം... ഭയം എന്താണെന്ന് അറിയാത്ത നിങ്ങളുടെ മുഖത്ത്...

ആരാ ആരാ നീ..

ആ ചോദ്യത്തിന് പ്രസക്തിയില്ല ഭായിമാരെ..

എങ്കില്ലും പറയാം... വേണ്ട വേണ്ട സൂര്യജിത്.. ഞങ്ങൾ പറയാം എല്ലാം..

സൂര്യജിത്തിന്റെ അച്ഛൻ തുടങ്ങിയതാണ്‌ സെവൻ സ്റ്റാർ ഗ്രൂപ്പ്.. അതിൽ ഞങ്ങൾ വെറും ജോലിക്കാർ മാത്രമായിരുന്നു.. ബംഗ്ലൂരിൽ തുടങ്ങിയ ഹോസ്പിറ്റൽ ഞങ്ങൾ ആറുപേരെയുമാണ് ഏൽപ്പിച്ചിരുന്നത്... നിങ്ങളുടെ അച്ഛൻ സയന്റിസ്റ്റ് ആയിരുന്നതുകൊണ്ട് അവിടേക്ക് വരാറുപോലും ഇല്ലായിരുന്നു എപ്പോഴും പരീക്ഷണങ്ങളുടെ ലോകത്തായിരുന്നു.. അത് ഞങ്ങളിൽ ഉള്ള വിശുവാസം കൊണ്ടായിരുന്നു.. ആ വിശുവാസത്തെ പണത്തോടുള്ള ആർത്തിയിൽ ഞങ്ങൾ വിസ്മരിച്ചു.. അവിടെ ചെറിയ രോഗങ്ങളുമായി എത്തുന്ന രോഗികളെ.. ഇല്ലാത്ത വലിയ രോഗം പറഞ്ഞു.. വലിയ തുകകൾ മേടിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപൊക്കുവാൻ തുടങ്ങി... ആ ബിസ്സിനസ്സ്

💬 Comments

View all comments