0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.4K

രാത്രി 1 മണി വാർഡിൽ എല്ലാവരും നല്ല ഉറക്കം… അവൻ കയ്യിൽ ഇട്ട ഗ്ളൂക്കോസ് സൂചി പയ്യെ വലിച്ചു ഊരി എടുത്തു പിന്നെ ഷർട്ട് ഇട്ടു മെല്ലെ പുറത്തിറങ്ങി ഹോസ്പിറ്റൽ ക്ലോസ് ആക്കി എല്ലാരും നല്ല ഉറക്കം അയിരിന്നു അവൻ ആരും കേൾക്കാതെ ആ ഇരുമ്പ് വാതിൽ തുറന്നു പുറത്തിറങ്ങി പുറത്തു പാർക്കിംഗ് ഏരിയയിൽ അവന്റ ബൈക്ക് ഉണ്ടായിരിന്നു അവൻ അതും എടുത്തു അവളുടെ വീട്ടിലോട്ടു വണ്ടി മെല്ലെ വിട്ടു അവിടുന്ന് ഒരു അര മണിക്കൂർ യാത്ര ഉണ്ട് നല്ല നിലാവുണ്ടായിരിന്നു അന്ന് ഈ നിലാവും അവളെ പോലെ സുന്ദരിയാണ് ആ മിന്നി തിളങ്ങുന്ന താരകം പോലെ എന്നിൽ നിറഞ്ഞവൾ അവൻ ഓർമ്മകളിലേക്കു വഴുതി വീണു ..

അവൾ ഷാഹിന ചെട്ടിവട്ടത്തെ പ്രേമുഖൻ മൊയ്തീൻ ഹാജിയാരുടെ മോളു ഞാൻ അവിടെ തന്നെ ബൈക്ക് മെക്കാനിക് ഷോപ്പ് നടത്തുന്നു രാവിലെ മൊതല് കരിയും ഗ്രീസും പുരണ്ട് ഒരു ജീവിതം +2 വരെയേ പഠിച്ചിട്ടുണ്ടായിരിന്നുള്ളു പിന്നെ പഠിക്കാൻ ഉള്ള കഴിവും ഉണ്ടായിരുന്നില്ല അത് കൊണ്ട് ഈ പണിക്കു ഇറങ്ങി എന്നു വച്ചാൽ ഈ പണി അത്ര മോശം ഒന്നും അല്ലാട്ടോ ഒരു കുടുംബത്തിന് കഴിയാൻ ഉള്ളതും അതിലേറെയും സമ്പാദിക്കുന്നുണ്ട് അങ്ങനെ ഒരു ദിവസം അവിടെ പണി എടുക്കുമ്പോൾ അയിരിന്നു ഫൈസ്റ് ടൈം ഷാഹിനയെ കാണുന്നത് .. ഒരു നില കളർ ബജാജ് ചേതക്ക്ക്കും കൊണ്ടവൾ എന്റെ കടക്ക് മുമ്പിൽ നിർത്തി ഒരു വെള്ളയിൽ നിലയും ചുവപ്പും പൂക്കളുള്ള ഒരു മിടിയും ടോപ്പും അതിനു ചേരുന്ന ഷാൾ അവളുടെ കഴുത്തിൽ ചുറ്റി

💬 Comments

View all comments