Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
ശരത്ത് കൈകൾ കൂപ്പി.
"താങ്ക്സ് ഞാനാണ് പറയേണ്ടത് മാം..."
അവൻ പറഞ്ഞു.
"ഈശ്വരൻ എനിക്കൊരു അവസരം തന്നതിന്..."
ജെന്നിഫർ അവന്റെ തോളിൽ സ്പർശിച്ചു.
"താങ്ക്സ് എഗൈൻ..."
അവൾ പറഞ്ഞു. പിന്നെ പുഞ്ചിരിച്ചു.
അവനും. വൈകുന്നേരം മടക്കയാത്രയിൽ ജെന്നിഫർ ചിന്തിച്ചുകൊണ്ടിരുന്നത് ജോസഫിനോട് അന്ന് നടന്ന കാര്യങ്ങൾ പറയാനോ വേണ്ടയോ എന്നാണ്.
എന്തിനാണ് ഒളിപ്പിക്കുന്നത്?
അസാധാരണമായി ഒന്നും ഉണ്ടായില്ലല്ലോ.
എന്നാലും കിടപ്പറയിൽ കൂടിയപ്പോൾ ശരത്ത് വന്നു പാമ്പിനെ കൊന്ന കാര്യം അവൾ മറച്ചു വെച്ചു.
ആദ്യമായി അവൾക്ക് കുറ്റബോധം തോന്നി.
ശരത്തിന്റെ കാര്യം താനെന്തിനാണ് മറച്ചു വെച്ചത്?
അന്നുപക്ഷേ ജോസഫിന് നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അയാൾ വേഗമുറങ്ങിപ്പോയി. അയാളുടെ പുറത്ത് മാറിടമമർത്തി, അയാൾ പിമ്പിൽ നിന്ന് കെട്ടിപ്പിടിച്ച് അവൾ കിടന്നു.
മനസ്സിലേക്ക് ബെന്നിയുടെ മുഖം ഓടിയെത്തി.
"ഡീ പെണ്ണെ നീ വരാതിരിക്കരുത് കേട്ടോ,"
"ഞാനെങ്ങും വരില്ല,"
"വന്നില്ലേൽ ഞാനാ ആൽമരത്തിന്റെ ചോട്ടിൽ നേരം വെളുക്കുവോളവും മഞ്ഞത്ത് നിക്കും,"
"അതിന് എനിക്കെന്നാ? ബെന്നിച്ചാ , ഞാൻ വരത്തില്ല കേട്ടോ,"
"പോടീ നീ വരും,"
"ഉവ്വ,"
അവന്റെ മുഖം മങ്ങി.
"എന്തിനാടാ?"
"നീ വരത്തില്ലല്ലോ..പിന്നെ എന്തിനാ?'
"ചുമ്മാ...ചുമ്മാ ഓർത്ത് കിടക്കാല്ലൊ..പറയെടാ..എന്നെത്തിനാ?"
"നിന്നെ കെട്ടിപ്പിടിക്കാൻ..."
"പിന്നേ..നടന്നതാ..ഒന്ന് പോ ചെറുക്കാ..."
"നിന്നെ ഉമ്മവെക്കാൻ,"
"ഉവ്വ ഉവ്വ..ഞാനങ്ങ് നിന്ന് തരുവല്ലേ!"
"നിന്റെ കയ്യീന്ന് ഉമ്മ മേടിക്കാൻ..."
പ്രതിഷേധിച്ച് പറയുമ്പോഴും തന്റെ ദേഹം ചൂടുപിടിച്ച്‌പൊങ്ങുകയായിരുന്നു. ശരീരം ചൂടുള്ള നീരിൽ കുതിരുകയായിരുന്നു. അത് തന്നേക്കാൾ അവൻ മനസ്സിലാക്കിയിരുന്നു.
അന്ന് രാത്രി ഉറക്കത്തിൽ നിന്ന് താൻ ഞെട്ടിയുണർന്നു. ക്ളോക്കിലേക്ക് നോക്കിയപ്പോൾ ചങ്കിടിച്ചു. ഈശോയെ! പന്ത്രണ്ട് മണി!
പതിനൊന്നിന് വരാനാണ് പറഞ്ഞിരുന്നത്. താനും സമയം നോക്കിയിരുന്നതാണ്. പക്ഷെ ഉറങ്ങിപ്പോവുകയാണുണ്ടായത്.
തിടുക്കത്തിൽ, ശബ്ദം കേൾപ്പിക്കാതെ സമീപത്തുള്ള ആൽമരതിനടുത്തേക്ക് പോവുകയായിരുന്നു.
അകലെ നിന്ന് നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.
ആദ്യം കരുതിയത് തന്നെ പറ്റിക്കാൻ മറഞ്ഞിരിക്കുകയാണ് എന്നാണു. പക്ഷെ സമീപമെത്തിയപ്പോൾ അവന്റെ ഷർട്ടിൽ നിന്ന് തനിക്കെപ്പോഴും കിട്ടാറുളള പാരിജാതത്തിന്റെ സുഗന്ധം.
പക്ഷെ അത് വന്നത് നിലത്ത് നിന്നാണ്.
പകച്ചു പോയി.
താഴെ, വലിയ ചൈനാ റോസ് പൂക്കളുടെ ഡിസൈനിലുള്ള ഷർട്ടിട്ട് നിലത്ത് കിടക്കുന്ന ബെന്നി!
സമീപം ഫണം
💬 Comments
View all comments