0%

Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Author : സ്മിത Read All Parts 2116

കാത്തിരുന്ന അവന്റെ തരുണ ദേഹത്തേക്ക് നാഗം വിഷം ദംശിച്ചു.

നിലവിളി കേട്ട് താൻ ഓടിയെത്തുമ്പോൾ നിലത്ത് വീണ് പിടയുന്ന ബെന്നി.

സമീപം അപ്പോഴും വിഷക്കലിപ്പിൽ നാഗഫണമുയർത്തി നിൽക്കുന്ന തക്ഷകൻ...

ഒന്നേ നോക്കാൻ കഴിഞ്ഞുള്ളു.

സമീപം ബോധരഹിതയായി വീഴുകയായിരുന്നു താൻ....

അതിൽപ്പിന്നെ ഫണമുയർത്തിയ നാഗത്തെ കാണുന്നത് ഇപ്പോഴാണ്.

ബോധം മറയാൻ തുടങ്ങുകയായിരുന്നു.

അപ്പോഴാണ് കതക് തകർത്ത് ബെന്നി രക്ഷകനായി വന്നത്.

ബെന്നിയോ?

അന്ധാളിപ്പോടെ ജെന്നിഫർ തിരുത്താൻ നോക്കി.

എന്ത് കൊണ്ടാണ് തനിക്ക് തിരുത്താൻ കഴിയാത്തത്?

ബെന്നിയല്ല ശരത്താണ്..

ശരത്ത് സുധാകരൻ.

തന്റെ വിദ്യാർത്ഥി.

ജെന്നിഫറിന് വലിയ ദാഹം തോന്നി.

മൺകൂജയിൽ വെച്ചിരുന്ന തണുത്ത വെള്ളമെടുത്ത് അവൾ കുറെ കുടിച്ചു.

ദാഹം മാറാത്തത് എന്ത് കൊണ്ടാണ്?

"ആർ യൂ നോട്ട് ആൾറൈറ്റ്?"

നളിനി ചോദിച്ചു. തുടർന്ന് സാന്ത്വനിപ്പിക്കുന്ന ഒരു തലോടലും.

"യാ ഷ്വർ...ഐം ഓക്കേ...താങ്ക്യൂ..."

ജെന്നിഫർ മന്ദഹസിക്കാൻ ശ്രമിച്ചു.

മണിയടിച്ചു.

അറ്റൻഡൻസ് രെജിസ്റ്റർ എടുത്തുകൊണ്ട് ജെന്നിഫർ ക്ലാസ്സിലേക്ക് നടക്കുമ്പോൾ ചത്ത മൂർക്കനേയും ചുമന്നുകൊണ്ട് കുട്ടികൾ ശവഘോഷയാത്ര നടത്തുകയായിരുന്നു.

കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് അവൾ ക്ലാസ്സിലേക്ക് നടന്നു.

റോൾ വിളിക്കുമ്പോൾ മുപ്പത്തിയേഴാം നമ്പറിൽ അവളുടെ കണ്ണുകളുടക്കി.

"തേർട്ടി സെവൻ..."

അവൾ വിളിച്ചു.

"യെസ് മാം..."

ശരത്തിന്റെ സ്വരം അവൾ കേട്ടു.

ജെന്നിഫർ മുഖമുയർത്തി നോക്കി.

റോൾ നമ്പർ പറഞ്ഞു കഴിഞ്ഞ് അവൻ ഒരു പുസ്തകം നിവർത്തി വെച്ച് അതിൽ കണ്ണുംപൂട്ടിയിരിക്കയാണ്.

മനസ്സിനെ ശാന്തയാക്കി ജെന്നിഫർ ക്ലാസ്സ് ആരംഭിച്ചു.

റീ ഫണ്ട് എന്ന കോമിക് ഡ്രാമയാണ് ക്ലാസ്സ്. ആദ്യ ദിവസങ്ങളിലൊന്നാണ്. ഉഴപ്പാൻ പാടില്ല. ജെന്നിഫർ പുസ്തകം വിടർത്തി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ക്ളാസാരംഭിച്ചു. കുട്ടികൾ ചിരിക്കാനും പ്രതികരിക്കാനും തുടങ്ങി. ഇടയ്ക്ക് അവൾ ശരത്തിന്റെ മുഖത്തേക്കുനോക്കി.

നിർന്നിമേഷനായി തന്റെ വാക്കുകളിൽ ശ്രദ്ധിച്ചിരിക്കയാണ് അവൻ.

കണ്ണുകൾ നിറയെ പ്രകാശമാണ്.

മുഖത്തു കൃതജ്ഞതയോടെ അടയാളങ്ങൾ.

അവൻ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടോ?

ക്ലാസ്സ് കഴിഞ്ഞപ്പോൾ, വാതിൽക്കലെത്തിയപ്പോൾ ജെന്നിഫർ ശരത്തിനെ നോക്കി.

"ഒന്ന് പുറത്തേക്ക് വരൂ,"

ശരത്ത് എഴുന്നേറ്റു.

ക്ലാസ്സിൽ നിന്ന് അൽപ്പം മാറിയപ്പോൾ അവൾ തിരിഞ്ഞ് അവന് അഭിമുഖമായി നിന്നു.

"താങ്ക്സ് മോനെ,"

അവൾ പറഞ്ഞു. തന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ജെന്നിഫർ അറിഞ്ഞു.

💬 Comments

View all comments