0%

Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Author : സ്മിത Read All Parts 2115

തരംഗചലങ്ങളോടെ കുറെ സമയം വിറപൂണ്ടെങ്കിലും അവസാനം അതിന്റെ ദേഹം നിശ്ചലമായി.

"മാം..വേഗം വേഗം പുറത്തിറങ്ങ്..."

അവൻ പറഞ്ഞു.

പക്ഷെ അപ്പോഴും ചലിക്കാനാവാതെ ഭയന്ന് തരിച്ച് നിൽക്കുകയായിരുന്നു ജെന്നിഫർ.

അവളുടെ അവസ്ഥ മനസ്സിലാക്കി അവൻ അവളെ കൈക്കുപിടിച്ച് പെട്ടെന്ന് പുറത്തെത്തിച്ചു.

അപ്പോഴേക്കും ചില കുട്ടികളും അധ്യാപകരും അങ്ങോട്ടോടി വന്നു.

"എന്താ എന്താ ശരത്തേ? എന്താ ടീച്ചറെ?"

ചിലർ തിരക്കി.

"ഒന്നുമില്ല..."

ശരത്ത് വിശദീകരിച്ചു.

"മാഡം വാഷ്റൂമിലെത്തി...കയറുന്നതിന് മുമ്പ് വാഷ്റൂമിന്റെ മുമ്പിൽ പാമ്പിനെക്കണ്ടു...ഞാൻ സ്പോട്ട്സ് സ്റ്റോറിലേക്ക് വരുവാരുന്നു...അടിച്ചുകൊന്നു..."

"എന്നിട്ട് പാമ്പ് അകത്താണല്ലോ ശരത്തേ,"

പ്യൂൺ മുകുന്ദൻ ചോദിച്ചു.

"അടികൊണ്ട പുളഞ്ഞ് അകത്തേക്ക് പാഞ്ഞു കയറിയതാ..."

അതിനിടയിൽ നളിനി വന്ന് ജെന്നിഫറി കൂട്ടിപ്പിടിച്ച് സ്റ്റാഫ്‌ റൂമിലേക്ക് കൊണ്ടുപോയി.

"മാഡത്തിനെ ഇപ്പഴും വിറയ്ക്കുവാണല്ലോ...അതിനെ കൊന്നില്ലേ? പിന്നെന്താ?"

ആരോ പറഞ്ഞു.

ജെന്നിഫർ ചിരിക്കാൻ ശ്രമിച്ചു.

"എനിക്ക്..എനിക്ക് പാമ്പിനെ ഒക്കെ ഭയങ്കര പേടിയാ...അതാ..."

അവൾ പറഞ്ഞു.

"പാമ്പിനെ ആർക്കാ പേടിയില്ലാത്തെ?"

ഒരാൾ ചിരിച്ചു.

"നമ്മളാരും പരമശിവനെപ്പോലെ പാമ്പിനെ കഴുത്തിലിട്ടുകൊണ്ട് നടക്കുവോന്നും അല്ലല്ലോ. അതിനെ അതിന്റെ പാട്ടിന് വിട്. പേടിക്കേണ്ട ആവശ്യമൊന്നുമില്ല. അല്ല പിന്നെ!" അവർക്കാർക്കും അറിയില്ല പാമ്പിനോടുള്ള തന്റെ പേടിയുടെ രഹസ്യം. അതൊന്നും ഒരിക്കലും ഓർക്കാൻ താനിഷ്ടപ്പെടുന്നില്ല. കാരണം ആ ഓർമ്മയുടെ അങ്ങേയറ്റത്ത് ബെന്നിയുണ്ട്. ഓർമ്മവെച്ച നാൾമുതൽ തന്റെ ഉറ്റകൂട്ടുകാരനായിരുന്നവൻ. നിഴലും വെളിച്ചവും ഇടകലർന്ന ബാല്യത്തിന്റെ തൊടിയിലൂടെ, തോട്ടങ്ങളിലൂടെ പച്ചപ്പടർപ്പുകളിലൂടെ പുഴയോരത്തുകൂടെ, ദേവാലയസങ്കീർത്തനങ്ങളിലൂടെ അവൻ ആദ്യം വന്നു. പിന്നെ പൂക്കളുടെ നിറങ്ങളിലെ രഹസ്യവും കുയിലിന്റെ പാട്ടിലെ ഉന്മത്തതയും തിരിച്ചറിഞ്ഞ നാളുകളിൽ അവൻ തന്റെ ഏറ്റവും വിലപിടിച്ച സ്വപ്നങ്ങളിലെ കൗമാരക്കാരനായി. അൽപ്പം കൂടി കഴിഞ്ഞപ്പോൾ സ്വപ്നങ്ങളിൽ സ്വർണ്ണം കെട്ടിയ നാഗങ്ങൾ തന്റെ ഉടലിലൂടെ അരിച്ചെത്തുന്ന കാലത്ത് ഉറക്കമുണർന്നിരിക്കുമ്പോൾ അവൻ തന്റെയൊപ്പം ദേഹത്ത് ചൂടായി പടർന്നു.

ബെന്നി...

ഞാൻ പ്രാണൻ പകുത്തു നൽകാൻ കൊതിച്ചവൻ.

എനിക്ക് ജീവനും പ്രണയവും സ്വപ്നവും തന്നവൻ...

പക്ഷെ...

നനവുള്ള ഒരു രാത്രിയിൽ, നിലാവ് മാറിനിന്ന ഒരു യാമം അവൻ തന്നെ വിട്ടുപോയി.

രാത്രിയിൽ തന്നെ പ്രതീക്ഷിച്ച്, ആലിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ പരീക്ഷിത്ത് രാജാവിന്റെ ജീവനെടുത്ത ശേഷം തപസ്സിലായിരുന്ന തക്ഷകൻ അവന്റെ സമീപമെത്തി.

പ്രണയിനിയായ തന്നെ

💬 Comments

View all comments