Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
ബന്ധപ്പെട്ടുകഴിയുമ്പോൾ അത് തുടരെ ഉണ്ടാവുന്നു. എങ്ങനെ ഉണ്ടാകാതിരിക്കും? വയസ്സ് നാൽപ്പത് കഴിഞ്ഞില്ലേ? ഇപ്പോഴും ചെറുപ്പക്കാരെപ്പോലെ കിടപ്പറയിൽ പെരുമാറണമെന്നാഗ്രഹിച്ചാൽ ഇതിലപ്പുറം വരില്ലേ?
പക്ഷെ അച്ചായൻ വിളിക്കുമ്പോൾ തനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. ആ തലോടലും ചുംബനവുമൊക്കെ ഏറ്റുകഴിഞ്ഞാൽ പരമാവധി സുഖം നൽകാനാണ് താൻ എപ്പോഴുമാഗ്രഹിക്കാറ്.
ടോയിലറ്റ് സീറ്റിൽ നിന്നും എഴുന്നേറ്റ് കഴുകി പാന്റി വലിച്ചുകയറ്റി മുമ്പോട്ട് നോക്കുമ്പോൾ പിശാചിനെ കണ്ടതുപോലെ ജെന്നിഫർ അലറി വിളിച്ചു.
ഫണം വിടർത്തി ഉഗ്രരൂപിയായ ഒരു മൂർക്കൻ!
ജെന്നിഫർ അലമുറയിട്ടു കരഞ്ഞു. ഒരു പഴുതാരയെ കണ്ടാൽപ്പോലും ദേഹം വിറയ്ക്കുന്ന പ്രകൃതമാണ്. പാറ്റയേയോ പല്ലിയെയോ കണ്ടാൽപ്പോലും നിലവിളിക്കുന്ന പ്രകൃതം.
അപ്പോഴാണ് മുമ്പിൽ മൂർക്കൻ നിൽക്കുന്നത്!
ഏത് നിമിഷവും അവൻ തന്റെ നേരെ ചീറിയടുക്കും.
തന്റെ കാലിൽ കൊത്തും.
ആരുമറിയില്ല.
ബാത്ത്റൂമിന്റെ പരിസരത്ത് ആരെങ്കിലും വന്നാൽ തന്നെ കൊളുത്തിട്ടത് കൊണ്ട് അകത്ത് കയറാൻ പറ്റില്ല. തന്റെ ദേഹം കുഴയുന്നത് പോലെയും താൻ തളർന്നു വീഴാൻ പോകുന്നത് പോലെയും അവൾക്ക് തോന്നി. ശബ്ദിക്കാനുള്ള ശക്തി നഷ്ടപ്പെടുന്നത് അവൾ അറിഞ്ഞു. എങ്കിലും സർവശക്തിയുമെടുത്ത് അവൾ ഒന്നുകൂടി അലറി നിലവിളിച്ചു. കണ്ണുകൾ അടയുന്നത് പോലെയും ബോധം മറയുന്നത് പോലെയും ജെന്നിഫറിന് തോന്നി. കാലം പുറകിലേക്ക് ഒരു റോളർ കോസ്റ്റർ റൈഡ് നടത്തുന്നു. ബാത്റൂമിന്റെ ഇളം പിങ്ക് നിറം അപ്രതക്ഷ്യമാകുന്നു. പകരം ഒരാൽമരം കടന്നുവരുന്നു. ചുറ്റും നിലവും. അവിടെ ഫണം വിടർത്തി നിൽക്കുന്ന രാജവെമ്പാല!
അടുത്ത നിമിഷം പുറത്ത് ശക്തിയായ ഒരു ശബ്ദവും അതിനെ തുടർന്ന് കതകിന്റെ കൊളുത്ത് പറിഞ്ഞു താഴെ വീഴത്തക്ക വിധത്തിൽ കതക് തകർന്ന് തുറക്കപ്പെടുന്നതിന്റെ ശബ്ദവും കേട്ടു.
മുമ്പിൽ ശരത്ത് നിൽക്കുന്നു!
"എന്താ മാഡം?"
ഭയം നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ മുമ്പിലേക്ക് നോക്കി. അതിന് മുമ്പേ തന്നെ ശരത്ത് പാമ്പിനെ കണ്ടിരുന്നു. ആ നിമിഷം അവനെയും ഭയം പിടികൂടി. ഒരുവേള ഭയപ്പെട്ടോടണമെന്നു അവൻ ചിന്തിക്കുന്നത് പോലെയും തോന്നി.
"എന്റെ ഭഗവതീ!"
അവൻ വിറച്ചുകൊണ്ട് പറഞ്ഞു.
പക്ഷെ അടുത്ത നിമിഷം തീരുമാനിച്ചുറപ്പിച്ചത് പോലെ കുനിഞ്ഞ്, നിലത്തിരുന്ന പ്ലാസ്റ്റിക് ബക്കറ്റെടുത്ത് കണ്ണുംപൂട്ടി നാഗത്തിന്റെ ഫണം നോക്കി അവൻ ആഞ്ഞടിച്ചു.
💬 Comments
View all comments