0%

Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Author : സ്മിത Read All Parts 2119

നളിനിയടക്കമുള്ളവർ വന്നതിനാൽ അതുണ്ടായില്ല.

മൂന്നാമത്തെ പീരിയഡ് ലിഷർ ആയതിനാൽ പ്രിൻസിപ്പൽ ജെന്നിഫർ ഓഫീസിലേക്ക്‌വിളിപ്പിച്ചു.

"ടീച്ചറെ, ജില്ലാ കലോത്സവം അടുത്തയാഴ്ച ഇരുപത് മുതലാണ്. ടീച്ചറും ടീമിലുണ്ട്. വിരോധം ഒന്നും ഇല്ലല്ലോ. ഉണ്ടായിട്ടും കാര്യമില്ല..സ്റ്റാഫ് കമ്മിറ്റി എടുത്ത തീരുമാനമാ,"

ആദ്യം വേണ്ട എന്ന് പറയാൻ തുടങ്ങിയെങ്കിലും ടീമിൽ ശരത്ത് ഉള്ളതിനാൽ അവൾ സമ്മതമാണ് എന്ന അർത്ഥത്തിൽ തലകുലുക്കി.

വീട്ടിൽ അന്ന് രാത്രി ജോസഫിനോട് കാര്യം പറയുമ്പോൾ കടുത്ത പ്രതിഷേധമാണ് അവൾ പ്രതീക്ഷിച്ചത്.

"ആണോ?"

അയാൾ പെട്ടെന്ന് ചോദിച്ചു.

"അതേതായാലും നന്നായി..എടീ ഞങ്ങടെ ടൂറും ബോഡ് മീറ്റിങ്ങും ഒക്കെ ആ ദിവസത്തിനടുത്താ തുടങ്ങുന്നേ...ഏതായാലും അടുത്തടുത്ത ദിവസങ്ങളിൽ വന്നത് ഭാഗ്യമായി,"

പാണ്ടിക്കടവിൽ നിന്ന് കോഴിക്കോട്ടേക്ക് മൂന്ന് മണിക്കൂർ യാത്രയുണ്ട്. കേരളാ എക്സ്പ്രസ്സിനായിരുന്നു യാത്ര. അതിരാവിലെ ആയിരുന്നു യാത്ര എന്നതിനാൽ ജനറൽ കമ്പാർട്ട്മെൻറ്റ് മിക്കതും ആളൊഴിഞ്ഞു കിടന്നിരുന്നു. കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ ഓടിനടന്നു മത്സരിച്ചു പാടിയും വാദ്യോപകരണങ്ങൾ മീട്ടിയും സമയം ചെലവിടുമ്പോൾ ശരത്ത് ജെന്നിഫർ ഇരിക്കുന്നതിനടുത്തേക്ക് വന്നു.

"ങ്ഹാ വന്നോ?"

അവനെ കണ്ടപ്പോൾ അവൾ ഉത്സാഹത്തോടെ ചോദിച്ചു.

"മോനിവിടെയായിരുന്നു? ഞാൻ നോക്കിയിരിക്കുവാരുന്നു,"

"ചുമ്മാ കോഡിനേറ്റർ എന്നുള്ള ജാഡകാണിച്ച് നടക്കുവാരുന്നു..എന്താ മാം?"

"ഇരിക്ക്.."

തനിക്കെതിരെയുള്ള സീറ്റിലേക്ക് കണ്ണുകൾ കാണിച്ച് ജെന്നിഫർ പറഞ്ഞു.

ശരത്ത് അവൾക്കഭിമുഖമായി ഇരുന്നു.

അവൾ അവന്റെ മുഖത്തേക്ക് നോക്കി. ദേഹത്ത് പാരിജാതത്തിന്റെ സൗരഭ്യം പൊഴിയുന്നുണ്ടോ?

യെസ്! ഉണ്ട്!

അവളുടെ ഹൃദയം വിറപൂണ്ടു.

അവനും പുഞ്ചിരിച്ചു.

"എന്താ?"

അവൾ ചോദിച്ചു.

"ഊഹും..! ഒന്നുമില്ല..."

അവൻ പറഞ്ഞു.

"ഗേൾഫ്രണ്ടിനെ ഓർത്തുകാണും!"

അവൾ പെട്ടെന്ന് പറഞ്ഞു.

"ശ്യേ! ഗേൾഫ്രണ്ടോ? എനിക്കോ?"

അവൻ പെട്ടെന്ന് മുഖത്ത് ലജ്ജ വരുത്തിക്കൊണ്ട് പറഞ്ഞു.

"ഓ..അതെന്താ? ഇത്രേം സുന്ദരനായിട്ട് ഗേൾ ഫ്രണ്ട് ഇല്ലന്നൊന്നും എന്നോട് പറയേണ്ട.."

അവളുടെ വാക്കുകൾ അവൻ അദ്‌ഭുതത്തോടെ കേട്ടു.

"എന്താ കണ്ണ് മിഴിച്ച് നോക്കുന്നെ?"

അവൾ ചോദിച്ചു.

"അല്ല മാഡം പറഞ്ഞത് കേട്ടിട്ട്..."

"സുന്ദരൻ എന്ന് പറഞ്ഞതോ?"

അവൻ തലകുലുക്കി.

"അതുള്ളതല്ലേ? അതിനാത്ത് എന്താ ഇത്ര അദ്‌ഭുതപ്പെടാൻ? നമ്മുടെ സ്‌കൂളിലെ ഏറ്റവും സുന്ദരൻ!"

പറഞ്ഞു കഴിഞ്ഞാണ് ജെന്നിഫറിന് ബോധമുണ്ടായത്. താൻ എന്തൊക്കെയാണ് പറയുന്നത്! ഈ കുട്ടി എന്ത് കരുതും?

അവന്റെ

💬 Comments

View all comments