0%

Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Author : സ്മിത Read All Parts 2125

ഞാൻ ബെന്നി ആയാണ് കാണാറ്... ബെന്നിയുടെ മണമുള്ളത് കൊണ്ടാണ് നിന്നെയും...."

തുടർന്ന് ജെന്നിഫർ ബെന്നിയുടെ കഥ പറഞ്ഞു. ജെന്നിഫർ കരഞ്ഞാണ് അവന്റെ കഥ പറഞ്ഞത്. കഥപറയുന്നതിനിടയിൽ ശരത്തിന്റെ കണ്ണുകളും നിറഞ്ഞു. ട്രെയിൻ അപ്പോഴേക്കും തലശ്ശേരിയെത്തി.

എല്ലാവരും ബ്രെക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ജെന്നിഫറിന്റെ കണ്ണുകൾ ശരത്തിന്റെ കണ്ണുകളിൽ നിന്ന് മാറിയില്ല. അവന്റെ നോട്ടത്തിന്റെ ചൂടിലേക്കും ചുണ്ടുകളുടെ വശ്യതയിലേക്കും ഷർട്ടിന്റെ തുറന്ന കോളറിനുള്ളിലൂടെ കാണാവുന്ന മാറിലെ രോമങ്ങളിലേക്കും പിന്നെ താഴേക്ക് ഉടൽഭംഗിയിലേക്കും അരക്കെട്ടിലേക്കും അവളുടെ കണ്ണുകൾ താളത്തിൽ ഒഴുകി.

'എന്താ' എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി അവളുടെ നോട്ടം തന്റെ മടിയിലേക്ക് വന്നപ്പോൾ.

'ഒന്നുമില്ല' എന്ന അർത്ഥത്തിൽ അവൾ തിരിച്ചു നോക്കി.

പിന്നെ കുറെ സമയത്തേക്ക് അവർക്ക് ഒരുമിച്ച് ഇരിക്കാൻ കഴിഞ്ഞില്ല. പാച്ചിലും കുസൃതികളും ഒക്കെ കഴിഞ്ഞ് കൂട്ടത്തിലുള്ളവർ എല്ലാവരും അവിടെ ഒരുമിച്ച് കൂടി വർത്തമാനവും തമാശകളും പറയാൻ തുടങ്ങി. ചിലർ ഉറങ്ങാൻ തുടങ്ങി.

"ജെന്നിഫർ മാഡത്തിന്റെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു?"

സംഘത്തിലുണ്ടായിരുന്ന അനിൽ സാർ ചോദിച്ചു.

"സ്‌പൈസസ് ബോഡിൽ ഓഫീസറാണ്,"

"എന്നിട്ടാണോ എന്നും ബസ്സിൽ വരുന്നത്?"

ഒരു കുട്ടി ചോദിച്ചു.

"മാഡം വളരെ സിംപിളാടാ,"

ഒരുത്തൻ ഉച്ചതിൽ പറഞ്ഞു.

"സിമ്പിളാണ് ... പവർഫുള്ളാണ് ..."

മറ്റൊരാൾ.

"ഡ്രൈവിംഗ് അറിയില്ല..ബൈക്ക് ഓടിക്കാനും...ചെറുപ്പത്തിൽ സൈക്കിൾ ഓടിക്കാൻ പഠിക്കുന്നതിനിടെ ഒരു കുന്നിൽ നിന്ന് താഴേക്ക് വീണു. ബോധം പോയി...അതിൽപ്പിന്നെ അത് ട്രൈ ചെയ്യാൻ പേടിയാണ്..."

അവൾ പറഞ്ഞു.

"അപ്പോൾ സിംപിൾ ആയല്ലേ പറ്റൂ...?"

കലോത്സവ നഗരിയിൽ പന്നിയങ്കര ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്‌കൂൾ മോശമല്ലാത്ത പ്രകടനം നടത്തിയെന്നു മാത്രമല്ല ഉപകരണ സംഗീതത്തിൽ ഗിറ്റാറിൽ ശരത്ത് ഒന്നാമതാവുകയും ഓട്ടം തുള്ളലിൽ സംഘം രണ്ടാമതെത്തുകയും ചെയ്തു.

രണ്ട് നാളുകൾക്ക് ശേഷം തിരികെ എല്ലാവരും കെ എസ് ആർ റ്റി സി ബസ്സിലാണ് പോന്നത് .

"സൈഡ് സീറ്റ് ഉണ്ടായിരുന്നെങ്കിൽ..."

ജെന്നിഫർ ചുറ്റും നോക്കി. വാസ്തവത്തിൽ ശരത്ത് ഒറ്റയ്ക്കിരിക്കുന്നത് കണ്ടീട്ടാണ് അവൾ അങ്ങനെ പറഞ്ഞത്.

"ഓക്കേ ..എന്നാൽ മാം ഇങ്ങോട്ട് പോരെ,"

അവൻ പറഞ്ഞു. അവൾ അർത്ഥഗർഭമായ അവനു മാത്രം കാണാൻ പാകത്തിൽ പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു.

💬 Comments

View all comments