0%

Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Author : സ്മിത Read All Parts 2162

അതിൽ ഉണ്ടായിരുന്നു.

"ഇത് ഒറ്റയടിക്ക് അകത്താക്കാനുള്ളതല്ല,"

അവൾ ചിരിച്ചുകൊണ്ട് ഭീഷണി നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

"വേണ്ടാ എന്ന് അച്ചായനോട് ഞാൻ പ്രത്യേകം പറഞ്ഞതാ...പിന്നെ പതിവ് തെറ്റിക്കണ്ട കുഴപ്പമില്ല എന്നൊക്കെ അച്ചായൻ പറഞ്ഞത് കൊണ്ട് മാത്രം കൊണ്ടന്നതാ..."

"നീ പോടീ,"

ചിരിച്ചുകൊണ്ട് സാറാമ്മ പറഞ്ഞു.

"ആ നല്ല മരുമോന്റെ ഒരു ഗുണോം നിനക്കില്ലല്ലോ എന്റെ പെണ്ണെ!"

"ആ! അതുപോട്ടെ,"

പെട്ടെന്നോർമ്മിച്ച് ജെന്നിഫർ പറഞ്ഞു.

"എന്ത്യേ? എന്ത്യേ ജിഷ ചേച്ചി?"

പെട്ടെന്ന് സാറാമ്മയുടെ മുഖം മാറി.

"എന്നതാ മമ്മി? എന്നതാന്നെ കാര്യം?"

"അവള് ടൗണിലേക്കാന്നും പറഞ്ഞു പോയതാ എന്റെ കൊച്ചേ"

മത്തായി അസന്തുഷ്ടിയോടെ പറഞ്ഞു.

"അതിനിപ്പം എന്നാ? വല്ല സാധനോം മേടിക്കാൻ പോയതാരിക്കും!"

"സാധനം!"

സാറാമ്മ അമർഷത്തോടെ പറഞ്ഞു.

"വീട്ടിൽ ഉള്ള സാധനം എവിടേലും പോയി വാങ്ങിക്കണ്ട കാര്യമുണ്ടോ മോളെ?"

മത്തായി ആരോടെന്നില്ലാതെ പറഞ്ഞു.

"അതെന്നതാ?"

"എന്റെ പൊന്ന് കൊച്ചേ..നിന്നോട് പറഞ്ഞാ മനസ്സിലാകത്തില്ല. നീ വെറും പൊട്ടിയാ..ജോ ഒള്ളപ്പം അവക്ക് വേറെ ആണുങ്ങടെ കൂടെ പോകണ്ട വല്ല കാര്യോം ഉണ്ടോ?"

ജെന്നിഫർ അവരെ മാറി മാറി നോക്കി.

"ആരാ ആള്?"

അവൾ ചോദിച്ചു. "ടൗണിൽ മലഞ്ചരക്ക് കച്ചോടം നടത്തുന്ന നൗഷാദ്...അയാളാ ആള്!"

ജെന്നിഫറിന് ആ വാർത്ത അദ്‌ഭുതമായി തോന്നിയില്ല. മുമ്പ് ഒക്കെ അവരുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ ഒരു പന്തികേട് താൻ കണ്ടത് അവൾ ഓർമ്മിച്ചു. അത് എന്തെങ്കിലുമാകട്ടെ. അതിനെ കുറ്റം വിധിക്കാൻ എന്തായാലും തനിക് കഴിയില്ല. മകന്റെ പ്രായത്തേക്കാൾ താഴെയുള്ള ഒരു ആൺകുട്ടിയുമായി പ്രണയത്തിലാണ് താൻ. താൻ അവനിലേക്ക് ആകര്ഷിക്കപ്പെട്ടതുപോലെ ഏന്തെങ്കിലും ഒരു കാരണമോ ന്യായമോ ജിഷയ്ക്കും പറയാനുണ്ടാവും.

സേഫ് ആയ ഒരു ഫിലോസഫി എല്ലാത്തരം അരുതായ്ക ചെയ്യുമ്പോഴുമുണ്ട്.

തന്റെ ഫിലോസഫി: ചെയ്യുന്നതിന്റെ ബേസ് സ്നേഹമാണെങ്കിൽ അത് കുറ്റമാകുന്നില്ല.

അവൾ പുഞ്ചിരിച്ചു.

അമ്മയുടെയും അച്ഛന്റെയും കൂടെ പറമ്പിലും തൊടിയിലുമൊക്കെ ചുറ്റിക്കറങ്ങുമ്പോൾ അവളുടെ മൊബൈലിലേക്കൊരു കോൾ വന്നു.

ശരത്ത് ആണ്.

"മാം വീട്ടിലെത്തിയോ?"

"വന്നിട്ട് ഒരു മണിക്കൂറായി..എവിടെയാ?"

"ഓ! ഒരു മണിക്കൂർ മുമ്പ് വന്നോ? ഗുഡ്! ഞാൻ ദാ ഇപ്പം എത്തി...ജസ്റ്റ് ലാൻഡ് ചെയ്തതെ ള്ളൂ..."

"ഓക്കേ ..എന്നാൽ വിശ്രമിക്ക്...പറ്റുമെങ്കിൽ അൽപ്പം ഒന്ന്

💬 Comments

View all comments