0%

Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Author : സ്മിത Read All Parts 3.7K

ആയ ഒരു ഫിലോസഫി എല്ലാത്തരം അരുതായ്ക ചെയ്യുമ്പോഴുമുണ്ട്.

തന്റെ ഫിലോസഫി: ചെയ്യുന്നതിന്റെ ബേസ് സ്നേഹമാണെങ്കിൽ അത് കുറ്റമാകുന്നില്ല.

അവൾ പുഞ്ചിരിച്ചു.

അമ്മയുടെയും അച്ഛന്റെയും കൂടെ പറമ്പിലും തൊടിയിലുമൊക്കെ ചുറ്റിക്കറങ്ങുമ്പോൾ അവളുടെ മൊബൈലിലേക്കൊരു കോൾ വന്നു.

ശരത്ത് ആണ്.

"മാം വീട്ടിലെത്തിയോ?"

"വന്നിട്ട് ഒരു മണിക്കൂറായി..എവിടെയാ?"

"ഓ! ഒരു മണിക്കൂർ മുമ്പ് വന്നോ? ഗുഡ്! ഞാൻ ദാ ഇപ്പം എത്തി...ജസ്റ്റ് ലാൻഡ് ചെയ്തതെ ള്ളൂ..."

"ഓക്കേ ..എന്നാൽ വിശ്രമിക്ക്...പറ്റുമെങ്കിൽ അൽപ്പം ഒന്ന് ഉറങ്ങിക്കോ..."

"ഓക്കേ..ശരി മാം...രാത്രി പതിനൊന്ന് കഴിഞ്ഞല്ലേ? ആ ആൽമരത്തിന്റെ ചുവട്ടിൽ?"

"ആം ...അതെ ...അപ്പോൾ,"

അവൾ ഫോൺ കട്ടാക്കി .

"ആരാടീ?"

സാറാമ്മ ചോദിച്ചു.

"എന്റെ കൂടെ വർക്ക് ചെയ്യുന്നതാ. നളിനി ടീച്ചർ.."

സ്വരത്തിൽ സ്വാഭാവികത വരുത്തി അവൾ പറഞ്ഞു.

തൊടിയിലൂടെ , പച്ചിലച്ചാർത്തുകളുടെ മേൽക്കൂരയ്ക്ക് കീഴെ നടക്കുമ്പോൾ അവൾ കൗമാരക്കാരിയായി. ഇതിലൂടെ എത്രയോ പ്രാവശ്യം താൻ ബെന്നിയുടെ കൈ പിടിച്ച് നടന്നിട്ടുണ്ട്. ഓരോ മൺതരിയിലും ഓരോ ഇലച്ചാർത്തിലും അവന്റെ ഗന്ധമുണ്ട്. അവളിൽ നിന്ന് ദീർഘ നിശ്വാസങ്ങൾ പൊഴിഞ്ഞു. മത്തായിയും സാറാമ്മയും വാതോരാതെ ഓരോന്ന് അവളോട് പറയുന്നുണ്ടായിരുന്നെകിലും വിങ്ങുന്ന മനസ്സോടെ അവൾ ആ കാലമൊക്കെ ഓർത്തെടുക്കുകയായിരുന്നു.

"എടീ കൊച്ചെ..."

സാറാമ്മ പറഞ്ഞു.

"മിനിങ്ങാനാണോ ഇന്നലെയാണോ ഞാനിന്നലെ സ്വപ്പ്നം കണ്ടാരുന്നു നിന്നെ, കേട്ടോ... എന്നാരുന്നു അത്?"

അവർ മത്തായിയോട് ചോദിച്ചു.

"ഓ!"

അയാൾ പെട്ടെന്ന് പറഞ്ഞു.

"സ്വപ്പ്നവോ? ഏത് സ്വപ്പ്നം? എന്നാ സ്വപ്പ്നം?"

അയാൾ അവരുടെ വാക്കുകളെ അവഗണിച്ചു.

പപ്പാ ഒളിക്കാൻ ശ്രമിക്കുകയാണ് എന്നവൾക്ക് തോന്നി. ഒളിക്കാൻ ശ്രമിക്കുകയാണ് എങ്കിൽ അത് ഏത് തരത്തിലുള്ള കാര്യമായിരിക്കണം?

"എന്നാ,

💬 Comments

View all comments