Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
മമ്മി എന്നേം ബെന്നീനെയും ആണോ കണ്ടത്?"
ജെന്നിഫർ പെട്ടെന്ന് ചോദിച്ചു.
സാറാമ്മയും മത്തായിയും മുഖാമുഖം നോക്കി.
"നിങ്ങടെ രണ്ടുപേരുടെയും ഒരു കാര്യം!"
ജെന്നിഫർ ചിരിച്ചു.
"എനിക്കേ ഇപ്പം വയസ്സ് നാൽപ്പത് കഴിഞ്ഞു. മെഡിസിന് പഠിക്കുന്ന ഒരു മോന്റെ അമ്മയാ ഞാനിപ്പം. അല്ലാതെ കുഞ്ഞുനാളിൽ പഞ്ചാരയടിച്ചോണ്ട് നടന്ന ആ മൂക്കിളച്ചാത്തി പെണ്ണല്ല..പഴയ കാര്യങ്ങളൊക്കെ കേട്ട് മനപ്രയാസം വരാൻ!"
എന്നിട്ടും അവരുടെ മുഖം തെളിഞ്ഞില്ല. അങ്ങനെയാണ് താൻ പറഞ്ഞത്. പക്ഷെ ബെന്നി, നിനക്ക് എന്നെ അറിയാം. എന്റെ കൂടെ തന്നെ അദൃശ്യനായി നീ നടക്കുന്നു എന്റെ മനസ്സ് കാണുന്നു എന്ന് എനിക്ക് വ്യക്തമായി അറിയാം.
"പറയാൻ ഇഷ്ടമില്ലേൽ പറയണ്ട!"
ജെന്നിഫർ ആരോടെന്നില്ലാതെ പറഞ്ഞു.
"കേൾക്കാൻ എനിക്കത്ര താൽപ്പര്യോം ഇല്ല!"
"അതല്ലെടീ,"
സാറാമ്മ അനുനയ സ്വരത്തിൽ പറഞ്ഞു.
"നീയും ബെന്നിയും നിലാവത്ത് ആ ആൽച്ചുവട്ടിൽ നിക്കുന്ന സപ്നമാ ഞാൻ കണ്ടത്...അതും വെളുക്കാറായപ്പം! എനിക്കാണെങ്കി വല്ലാതങ്ങ് പേടിയാകുവേം ചെയ്തു..."
ജെന്നിഫറിന്റെ സകല രോമകൂപങ്ങളും എഴുന്നേറ്റു നിന്നു അത് കേട്ടപ്പോൾ. ഉള്ളിൽ നിന്ന് അഗ്നിസ്ഫുലിംഗങ്ങൾ ചിതറി വീഴാൻ തുടങ്ങി.
ഈശോയെ...!
അവൾ സ്വയമറിയാതെ ഉരുവിട്ടു.
സത്യമായ കാര്യമാണല്ലോ മമ്മി സ്വപ്നമായി കണ്ടത്!
രാത്രി നിറയെ നിലാവിന്റെയും നിഴലുകളുടെയും ചിത്രപ്പണികളായിരുന്നു.
കാറ്റ് നിറയെ കുളിരുള്ള സുഗന്ധം.
ജെന്നിഫർ ക്ളോക്കിലേക്ക് നോക്കി.
പതിനൊന്നാകാൻ അഞ്ച് മിനിറ്റ്.
അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു.
പിൻവാതിൽ തുറന്ന് പുറത്തിറങ്ങി.
നിലാവിലൂടെ നടന്നു.
കാറ്റുകൊണ്ടുവന്ന പാരിജാതത്തിന്റെ മണം ഓരോ ചുവടിലും കൂടിക്കൂടി വരുന്നത് പോലെ അവൾക്ക് തോന്നി. വർഷങ്ങൾക്ക് മുമ്പ് അതേ പിൻവാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ താൻ ധരിച്ചത് നീലനിറമുള്ള ബ്ലൗസും
💬 Comments
View all comments