Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
ആദ്യ ദിവസമാണ്. എല്ലാവരോടും സൗഹൃദത്തോടെയും സഹകരണത്തോടെയും മാത്രമേ പെരുമാറാവൂ. പക്ഷെ നളിനി എന്ന അധ്യാപിക എന്തിനാണ് നീച സ്വഭാവമുള്ള ഒരു വിദ്യാർത്ഥിയെക്കുറിച്ച് ഇത്ര പ്രശംസയോടെ സംസാരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല. "ഇങ്ഹാ...അപ്പോഴേക്കും ആൾ ഇങ്ങോട്ട് വന്നോ?"
വാതിൽക്കലേക്ക് നോക്കി നളിനി പറഞ്ഞു.
ജെന്നിഫറും മുഖമുയർത്തി അങ്ങോട്ട് നോക്കി. അവൾ അദ്‌ഭുതപ്പെട്ടു.
വാതിൽക്കൽ തങ്ങളെ നോക്കി ശരത്ത്!
"എന്താ ശരത്ത്?"
മഹേഷ് ചന്ദ്രൻ ചോദിച്ചു.
"എനിക്ക്..."
ജീവനില്ലാത്ത സ്വരത്തിൽ ശരത്ത് പറഞ്ഞു.
"എനിക്ക് ജെന്നിഫർ മാഡത്തിനോട്..."
നളിനി പുഞ്ചിരിയോടെ ജെന്നിഫറെ നോക്കി.
"പേഴ്‌സണലായി സംസാരിക്കാനാണോ?"
നളിനി ശരത്തിനോട് ചോദിച്ചു.
അവൻ തലകുലുക്കി.
"ഇവിടെ വെച്ച് പറഞ്ഞോളൂ..."
ശബ്ദത്തിൽ ഒട്ടും സൗമ്യത വരുത്താതെ ജെന്നിഫർ അവനോട് പറഞ്ഞു.
"അത്..."
അവൻ നിസ്സഹായതയോടെ ജെന്നിഫറെ നോക്കി.
"ഒന്ന് ചെല്ല് മാഡം ...ആ കുട്ടിക്ക് എല്ലാവരുടെയും പ്രസൻസിൽ പറയാനാവാത്തത് വല്ലതുമാണെങ്കിൽ..."
"അതിന് ഇതെന്റെ ഫസ്റ്റ് ഡേയലല്ലേ മാഡം?"
ജെന്നിഫർ നളിനിയെ നോക്കി.
ഇനി ഇവിടെ വെച്ച് പറയാനനുവദിച്ചാൽ എന്താവും ഇവന് പറയാനുണ്ടാവുക? നളിനി ടീച്ചറും മഹേഷ് സാറും ഒക്കെക്കേട്ടാൽ പ്രശ്നമായെങ്കിലോ..?
ജെന്നിഫർ എഴുന്നേറ്റു.
വാതിൽക്കലേക്ക്‌ചെന്നു.
"എന്താ?"
സ്വരം പരമാവധി പാരുഷ്യമാക്കി അവൾ ചോദിച്ചു.
"മാഡം..ഒന്നങ്ങോട്ട്..."
അവൻ ഒരു മൂലയിലേക്ക് നോക്കി.
അവൾ ഒന്ന് സംശയിച്ചു. പിന്നെ രഞ്ജിത്തിനെ നോക്കി.
"ഉം!...വാ!"
അവൾ അങ്ങോട്ട് നടന്നു.
അവർ കെമിസ്ട്രി ലാബും സ്പോട്ട്സ് സാധനങ്ങളും വെച്ചിരിക്കുന്ന സ്റ്റോറിന്റെ ഭാഗത്തുമെത്തി. ചുറ്റുവട്ടത്തൊന്നും ആരുമില്ല. ക്ലാസ്സ് മുറികളുള്ള ഭാഗമല്ല അത്.
അവിടെയെത്തിയതും ശരത്ത് നിലത്തേക്ക് വീണ് രണ്ടുകൈകളും അവളുടെ പാദത്തിൽ അമർത്തിപിടിച്ചു.
അപ്രതീക്ഷിതമായ ആ നീക്കത്തിൽ ജെന്നിഫർ ആദ്യമൊന്ന് പകച്ചു. പിന്നെ ചുറ്റും നോക്കി. അവൾക്ക് എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. പെട്ടെന്നാണ് തന്റെ പാദങ്ങൾ രണ്ടും നനഞ്ഞുകുതിരുന്നത് അവൾ കാണുന്നത്.
"എഴുന്നേൽക്ക്..."
കടുത്ത സ്വരത്തിൽ അവൾ പറഞ്ഞു.
മറുപടിയായി ഉച്ചതിലുള്ള തേങ്ങലാണ് അവൾ കേട്ടത്.
തേങ്ങലിന്റെ ദൈന്യത അവളെ ഉലച്ചു.
"എഴുന്നേൽക്കൂ കുട്ടി.ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ട് വരും..."
അവൾ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.
"ക്ഷമിക്ക് മാഡം ..ക്ഷമിക്ക്..."
കരച്ചിലിനിടയിൽ അവൻ പറഞ്ഞു.
ചൂടുള്ള കണ്ണുനീർക്കണങ്ങൾ പാദസരമണിഞ്ഞ അവളുടെ പാദത്തിൽ വീണ്ടും വീണ്ടും
💬 Comments
View all comments