Chapter Title : നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്]
ഒരു മോളുണ്ട്.
ഏകദേശം 8 വർഷമായി ഞങ്ങൾ ഈ കമ്പനിയിൽ ഉണ്ട്. ഇന്ന് വരെ പുള്ളിയുടെ ക്യാരക്ടർ എനിക്ക് പിടി കിട്ടിയിട്ടില്ല. ഒരു പിടിയും തരാത്ത മനുഷ്യൻ. ഒരു പക്ഷെ പുള്ളിയുടെ പല സ്വഭാവ ഗുണങ്ങളും പതിയെ എന്നിലേക്കും വന്നിട്ടുണ്ട്. എല്ലാം നിങ്ങൾക്ക് വഴിയേ മനസ്സിലാകും.
ഇക്കാക്ക് നാട്ടിൽ ഒരുപാട് സ്വത്തുണ്ട്. കുടുംബ സ്വത്ത് വിഹിതം വെച്ചപ്പോ ആകെ ഉണ്ടായിരുന്ന രണ്ട് പെങ്ങന്മാർ അവരുടെ വിഹിതം എല്ലാം ഇക്കാക്ക് അങ്ങ് കൊടുത്തു.
അല്ല, വിറ്റു!.
അതിന്റെ പേരിൽ കുറച്ചു കടം ഉണ്ട്, അത് വീട്ടാൻ വേണ്ടി ആണ് മൂപര് ഗൾഫിൽ നിന്നത്. അതെല്ലാം തീർത്ത് നാളെ മൂപര് പോവാണ്. അതിന്റെ പാർട്ടി ആയിരുന്നു ഇന്നലെ നടന്നത്.
ഇക്ക നാട്ടിൽ പോയി ബിസിനസ് സെറ്റ് ചെയ്യും 6 മാസത്തിനുള്ളിൽ ഞാനും പോകും ഇതൊക്കെ ആണ് പ്ലാൻ. നടന്നാൽ മതിയായിരുന്നു.
എമിരേറ്റ്സ് ശരിക്കും മറ്റൊരു ലോകമാണ്. ഒരാൾക്ക് നശിക്കാനും നന്നാകാനും വേണ്ട എല്ലം അവിടെ ഉണ്ട്. ഇന്നലെ വൈകീട്ട് മുതൽ തുടങ്ങിയ കള്ള് കൂടിയാണ്. ദുബായിൽ അത്യാവശ്യം നല്ലൊരു ക്ലബ്ബിൽ വെച്ചാണ് ഞങ്ങൾ പാർട്ടി തുടങ്ങിയത്, പിന്നെ ഇക്കയുടെ സുഹൃത്തിന്റെ അപ്പാർട്മെന്റിലേക്ക് വന്നു. അവിടെ വന്നും അടി തെന്നെ. രാത്രി കേക്ക് കട്ട് ചെയ്യുന്നത് വരെയെ ഓർമയുള്ളു. പിന്നെ ദാ ഇപ്പോ ഈ എണീക്കുന്നതാണ്.
**** **** *****
തലക്ക് തെല്ലൊരു വെളിവ് കിട്ടിയപ്പോഴാണ് മൊബൈൽ എടുത്തു നോക്കിയത്. കെട്ടിയോളെ ഇന്നലെ ഉച്ചക്ക് വിളിച്ചതാണ്. വൈകുന്നേരം അവള് അവളുടെ വീട്ടിലേക്കു പോകും എന്നാണ് പറഞ്ഞത്. അതൊരു കണക്കിന് എനിക് ആശ്വാസം ആയിരുന്നു. ഇല്ലങ്കിൽ, രാത്രി അവള് വിളിച്ചു ആകെക്കൂടെ അലമ്പാവും.
വേറെ ഒന്നും അല്ല. കള്ള് കുടിക്കുന്നതൊ വലിക്കുന്നതോ ഒന്നും അവൾക് ഇഷ്ടമല്ല. ഇഷ്ടമല്ല എന്നത് മാത്രമല്ല, ഒരു തരം വെറുപ്പാണ്. കൊറേ തവണ ഞാൻ അവളെ മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി മേലാൽ കുടിക്കരുത് എന്ന് അവൾ കട്ടായം പറഞ്ഞതും, അവളെറിയാതെ ചെയ്യാൻ ഞാൻ നിർബന്ധിതനായി എന്നതാണ് സത്യം.
ഫോൺ എടുത്തതും എല്ലാവരെയും പോലെ ആദ്യം വാട്സ്ആപ് തുറന്നു. കെട്ടിയോളെ
💬 Comments
View all comments