Chapter Title : നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്]
ഒരു മൂന്ന് മെസ്സേജ് ഉണ്ട്. തുറന്നു നോക്കിയില്ല...
രണ്ട് കാരണം കൊണ്ടാണ്. ഒന്ന് ബാക്കി എല്ലാ മെസ്സേജുകളും നോക്കി അവസാനം അവളുടെ മെസ്സേജിലേക്ക് എത്തുന്നത് വരെ ലഭിക്കുന്ന ഒരു ഫീൽ ഉണ്ട് അതിനു വേണ്ടി. മറ്റൊന്ന്, ഫാദി അവളുടെ വീട്ടിലേക്ക് വന്നിട്ടുണ്ടാകും, അത് കൊണ്ട് തന്നെ എണീക്കാൻ ലേറ്റ് ആകും. ഞാൻ മെസ്സേജ് തുറന്നാൽ തുറന്ന സമയം വാട്സ്ആപ്പിൽ കാണും. അത് കണ്ടാൽ ചില പ്രശനങ്ങൾ ഉണ്ട്. അതെന്താണെന്ന് നമുക്ക് വഴിയേ അറിയാം.
കല്യാണം കഴിഞ്ഞിട്ട് 7 വർഷം കഴിഞ്ഞു ഒരു കൊച്ചായി, കൊച്ച് സ്കൂളിൽ പോയിത്തുടങ്ങി. ഇപ്പോഴും അവളുടെ വീട്ടിലെ ചെറിയ കുട്ടി അവൾ തന്നെ. അവൾ അവളുടെ വീട്ടിൽ പോയാൽ നേരം വൈകിയേ എണീക്കു. ഒരു കഥയുമില്ല. ആകെയുള്ള മോളെ വരെ അവളുടെ ഉമ്മയാണ് നോക്കുക. മോൾക്കും അതാണ് ഇഷ്ടം. അതങ്ങനെ ആണല്ലോ. കുട്ടികൾക്ക് എപ്പോഴും പ്രിയം അവരുടെ മുത്തശ്ശിമാരോടാകും, എല്ലാ വാശികളും, കുറുമ്പും ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കുന്നത് അവരാണല്ലോ.
വീട്ടിൽ വന്നാൽ അവൾ എണീക്കില്ല എന്ന് പറഞ്ഞില്ലേ, എത്രത്തോളം എന്ന് വെച്ചാൽ മിനിമം 12 ആകാതെ എണീകത്തെ ഇല്ല എന്നതാണ്. അതറിയാവുന്നത് കൊണ്ട് തന്നെ ഞാൻ വിളിക്കാൻ ഒന്നും പോയില്ല. വീണ്ടും നോട്ടിഫിക്കേഷൻ ബാർ ഒന്ന് താഴേക്ക് വലിച്ചു. അവിടെ ആണ് എന്റെ കണ്ണൊന്നു ഉടക്കിയത്.
രാത്രി 12:57 നു കാർ ഓൺ ആയിട്ടുണ്ട്!!!!!
അതെങ്ങനെ?
ഞാൻ നോട്ടിഫിക്കേഷനിൽ അമർത്തി. പൊടുന്നനെ എന്റെ ഹൃദയം പെട പെടാന്ന് അടിക്കാൻ തുടങ്ങി.
അപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്ന സമയം എനിക്കൊരു യുഗം പോലെ ആണ് തോന്നിയത്. ഒടുവിൽ പാസ്സ്‌വേർഡ് ടൈപ് ചെയ്യേണ്ട വിന്ഡോ ഓപ്പൺ ആയി. ഫിംഗർ പ്രിന്റ് വെച്ച് ഞാൻ അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു സ്റ്റാറ്റസ് ബാർ നോക്കി.
എഞ്ചിൻ ഓഫ് ആണ്! ഡോർസ് ലോക്ക് ആണ്! ലൊക്കേഷൻ അവളുടെ വീട് തന്നെ ആണ്. പിന്നെ ഈ രാത്രി അവളെന്തിനു കാർ ഓൺ ചെയ്യണം?
അതെങ്ങനെ?
ഇല്ല, അളിയൻ നാട്ടിൽ ഇല്ല. അത് കൊണ്ട് അവനെടുക്കാൻ ചാൻസ് ഇല്ല. പിന്നെ ഉള്ളത് അവളുടെ ബാപ്പ,
💬 Comments
View all comments