0%

Chapter Title : നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്]

ഉമ്മ, അതായത് എന്റെ അമ്മായിഅമ്മയും അമ്മോശനും ! രണ്ട് പേർക്കും കാർ ഓടിക്കാൻ അറിയില്ല. അപ്പൊ പിന്നെ?

ഞാൻ കാറിന്റെ ട്രിപ്പ്‌ മാപ് എടുത്തു നോക്കി. അതെന്നെ കൂടുതൽ ആശയക്കുഴപ്പത്തിൽ കൊണ്ടെത്തിക്കുകയാണ് ചെയ്തത്. വൈകീട്ട് 4 മണിക്ക് അവൾ എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക്ക് പോയിട്ടുണ്ട്. ഇടക്ക് എവിടെയും നിർത്തിയിട്ടില്ല. ഏകദേശം 45 മിനിറ്റ് വേണം അവളുടെ വീട്ടിൽ എത്താൻ. എത്തിയിട്ടും ഉണ്ട്.

എന്നാൽ അവിടെ നിന്ന് 6:30 നു വീണ്ടും കാർ എടുത്തിട്ടുണ്ട്. നേരെ പോയതു സിറ്റിയിലേക്കാണ്. അവിടെയാണ് അവളുടെ ജിം ഉള്ളത് എന്നെനിക്കറിയാം. എന്നാൽ പോകുന്നതിനു ഇടക്ക് അവൾ രണ്ട് തവണ കാർ ഓഫ്‌ ചെയ്തു, ഓൺ ചെയ്തിട്ടുണ്ട്. ഓരോ തവണയും 15 മിനിറ്റോളം നിർത്തിയിട്ടിട്ടുണ്ട്.

സിറ്റിയിൽ എത്തിയിരിക്കുന്നത് 8:10 നു ആണ്. അതിനു ശേഷം 9:30 വരെ കാർ ഓഫ്‌ ഇൽ തന്നെ ആണ്. എന്നാൽ 9:30 ന് വീണ്ടും കാർ ഓൺ ആയിട്ടുണ്ട്. അവിടെ നിന്ന് നേരെ പോയിരിക്കുന്നത് മറ്റൊരു ലൊക്കേഷനിലേക്ക്. ഒരു ഗ്രാമമാണ്. ഏകദേശം 15 മിനുട്സ് റണ്ണിംഗ്. അവിടെ ഓഫ്‌ ആയ കാർ പിന്നീട് ഓൺ ആകുന്നത് രാത്രി 12:47 നും.

നേരെ വീട്ടിലേക്ക് ആണ് വന്നത് എങ്കിലും, ശരിയായ വഴിയിൽ അല്ല, മറ്റൊരു വഴിയിലൂടെ. അതിനിടയിലും ഒരു തവണ കാർ ഓഫ്‌ ആയിട്ടുണ്ട്. എന്നാൽ അധിക സമയം ഇല്ല. ഏകദേശം 5 മിനിറ്റോളം മാത്രം. ഏകദേശം 2:10 ആയപ്പോഴേക്കും വീട്ടിൽ എത്തിയിട്ടുണ്ട്.

ഇനി കെട്ടിറങ്ങിയപ്പോ എന്റെ കിളി പോയതാണോ? ഞാൻ നേരെ ഫാദിയുടെ വാട്സാപ്പ് ചാറ്റ് എടുത്തു നോക്കി. അതിലെ അവസാന മെസ്സേജ് ഇങ്ങനെ ആയിരുന്നു.

""ഇക്കാക്കാ ഞാൻ വീട്ടീക്ക് പോവാട്ടോ… ഇങ്ങൾ അഫ്സൽകാന്റെ കൂടെ ആവൂന്ന് അറിയാ. പാർട്ടി നടക്കട്ടെ""

""Ummmmmmmmmmmmmmmmmmmmmmmaaaaahhhhhhhhh""

""ഇനി രാവിലെ തന്നെ വിളിക്കാൻ നിൽക്കണ്ട ഞാൻ ഒറങ്ങാവും എണീറ്റാൽ ഞാൻ അങ്ങട്ട് വിളിക്കണ്ട്""

കൂടെ അവളുടെ ഒരു സെൽഫി ഫോട്ടോ. കഴിഞ്ഞ പെരുന്നാളിന് വാങ്ങിയ ചുരിദാർ ആണ് വേഷം. എന്നാൽ ആ സെൽഫി അയക്കുന്നതിനു മുൻപ് ഒരു ഡെലീറ്റഡ് മെസ്സേജ് ഉണ്ട്.

💬 Comments

View all comments