Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 3 [Angiras]
ചോദ്യങ്ങളുമൊക്കെ...
'അച്ഛനും പിന്നേ എനിക്കും അതൊക്കെ സ്ഥിരം കേട്ടുകേൾവി ആയിരുന്നല്ലോ.... അദ്ദേഹത്തിന് അതൊക്കെ വലിയ അഭിമാനവും സന്തോഷവും കൂടിയായിരുന്നു...'
"പിന്നേ പിന്നേ......"
പിന്നെ പിന്നെ???
അവൾ അവനെ വേണോ വേണ്ടയോ എന്നൊക്കെയുള്ള ഭാവത്തിൽ നോക്കി !!!
ഹാ പറ അമ്മേ ഒന്നുല്ലേലും ഞാൻ അമ്മേടെ ബെസ്റ്റ് ഫ്രണ്ട് കൂടിയായ ഒരേയൊരു മോൻ അല്ലേ....
അവന്റെ മുഖത്തെ കൗതുകവും ആവേശവും കണ്ടപ്പോൾ അവൾക്ക് ചിരി പൊട്ടി
"പറയാം കണ്ണാ "
അവളിലെ ശബ്ദത്തിനും ഭാവത്തിനും ലോലതയും എന്നാൽ ഒപ്പം തീവ്രതയും കൈവരുന്നത് അവൻ ശ്രദ്ധിച്ചു...
മോൻ ഉണ്ടായി കഴിഞ്ഞ് നാലഞ്ച് വർഷങ്ങൾ കൂടി കഴിഞ്ഞു തുടങ്ങിയപ്പോളും അങ്ങനെയുള്ള അഭിനന്ദന പ്രവാഹങ്ങൾക്ക് കുറവൊന്നുമില്ലാരുന്നു
പക്ഷെ ആണുങ്ങൾക്ക് ഒക്കെ അതിന്റെ രീതിയിൽ മാറ്റം വന്നു തുടങ്ങി...
പ്രത്യേകിച്ചു അതുവരെ മുഖത്തോട്ട് നോക്കി നിന്നവരൊക്കെ അവിടന്ന് നോട്ടം മാറ്റി തുടങ്ങി.....
എല്ലായിടത്തോട്ടും കണ്ണുകൾ അരിച്ചിറങ്ങും.....
നമ്മൾ ഹോസ്പിറ്റലിൽ പോയി ബോഡി സ്കാനിങ് ചെയ്യില്ലേ അതുപോലെ ആണ് മിക്കവരും...
ആദ്യമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടകേട് ആയിരുന്നു ട്ടോ???
പിന്നെ അച്ഛനോട് പറഞ്ഞപ്പോൾ ആദ്യമൊരു പൊട്ടിച്ചിരി ആയിരുന്നു
"എടൊ തന്നെ കാണാൻ കൊള്ളാവുന്ന കൊണ്ടല്ലേ?
പ്രത്യേകിച്ചു ഇത്രയും കൊള്ളാവുന്ന ശരീരസൗന്ദര്യമോ ഷേപ്പോ അധികം ആർക്കും കാണില്ല...."
ഞാൻ തന്നെ ഇപ്പോഴും ചിലപ്പോളൊക്കെ നോക്കി നിന്നു പോകാറുണ്ട് എന്നൊക്കെയാ പുള്ളീടെ കമന്റ്സ്...
പിന്നെ ഒന്നുണ്ട് നിന്റെ അച്ഛന് അതൊക്കെ മാനേജ് ചെയ്യാനും, എന്നെ കെയർ ചെയ്യാനും
അതൊന്നും ശല്യമാവാതെ നോക്കാനും പ്രത്യേകം ശ്രദ്ധ ഉണ്ടായിരുന്നു...
അതുകൊണ്ട് എനിക്ക് കൂടുതൽ പേടിക്കേണ്ടി വന്നില്ല.... കുറെയൊക്കെ നമ്മളെ കണ്ടു ആളുകൾ അത്ഭുതത്തോടെ നോക്കുമ്പോൾ കണ്ണു മിഴിക്കുമ്പോൾ ഒക്കെ
നമുക്ക് ഒരു ഫീൽ ഇല്ലേ....
നമ്മൾക്ക് മറ്റുള്ളവരുടെ കണ്ണിൽ മതിപ്പ് ഉണ്ടെന്ന് കാണുമ്പോൾ ഒക്കെ നമുക്ക് അഭിമാനമൊക്കെ ഒരു അഭിമാനമൊക്കെ തോന്നില്ലേ... അങ്ങനെയൊക്കെ അമ്മയ്ക്കും തോന്നും.....
'പക്ഷെ അമ്മ പ്രൊപോസൽസ് വന്നെന്ന് പറഞ്ഞതോ...'
അവൾ പിന്നെയും നിശബ്ദമായി
എന്തോ ഒരു പരവേശം പോലെ ഒന്ന് അവളുടെ മുഖത്ത് പ്രകടമായി..
പിന്നെ ശ്വാസമെടുത്തു കണ്ണടച്ച് തുറന്നു
"സന്ദീപ് അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു "
💬 Comments
View all comments