Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 4 [Angiras]
മറ്റുമൊക്കെ ഇതേ രീതിയിൽ തന്നെ ആയിരുന്നോ??
ഇതിപ്പോ ആൽബി തന്റെ സുഹൃത്താണ്!
മറ്റുള്ള പുരുഷന്മാരൊന്നും അങ്ങനെ ആരുമല്ലാത്തത് കൊണ്ട് അവരുടെ സമീപനവും ഇങ്ങനെ ആവില്ല....
അവരുടെ നോട്ടങ്ങളും...
സന്ദീപ് മെല്ലെ ആൽബിയെ നോക്കി..,
നിർമല അടുക്കളയിൽ ചെയ്യാൻ ബാക്കി ഉണ്ടായിരുന്നതിന്റെ അവസാന ലാപ്പിൽ ആയിരുന്നു...
"ആ പയ്യൻ ആള് മോശമല്ലല്ലോ..."
അവള് ഓർത്തു.
അവന്റെ നോട്ടം തന്റെ എവിടെയൊക്കെ വന്നു കയറി എന്ന് അവള് കണ്ടിരുന്നു..
പൊതുവെ കുറച്ചു നാളായി ഒരുങ്ങിയിറങ്ങലോ അട്രാക്റ്റീവ് ആയിട്ടുള്ള ടൈപ്പ് ഡ്രസ്സോ ധരിക്കലോ ഒന്നും ഇല്ലായിരുന്നു...
ഇതിപ്പോ സന്ദീപിന്റെ കാഴ്ചപാടും അഭിപ്രായങ്ങളും താൻ ധരിച്ചു വച്ച പോലെ ഒന്നും അല്ലെന്ന് അറിഞ്ഞപ്പോ,
തന്റെ കാര്യങ്ങളിൽ അനാവശ്യ തെറ്റിധാരണകൾ വെച്ച് പുലർത്താത്ത.. ഒപ്പം തന്നെ കെയർ ചെയ്യാനും അറിയുന്നവനാണ് അവൻ...
തനിക്ക് ഈ ടോപ്പിന്റെ നെക്ക് വർക്ക് ഇഷ്ടമാണ്.... കുളി കഴിഞ്ഞു നോക്കിയപ്പോൾ ഇതു കിട്ടുകയും ചെയ്തു...
പക്ഷെ ആ പയ്യൻ ഇങ്ങനെ നോക്കാനും മാത്രം ഉണ്ടോ???
അവളൊന്നു കൂടെ മൊത്തത്തിൽ സ്വയമൊന്ന് നോക്കി..
ഹ്മ്മ്..
താൻ നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്.... അതുകൊണ്ട് പ്രശ്നമൊന്നുമില്ല,,
നിർമല സ്വയം ഉറപ്പിച്ചു...
'എടാ..'
നിയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്... ഹ്മ്മ്??
ആൽബി സന്ദീപിനെ ഒന്നു നോക്കി.
ശേഷം വെറുതെ ലാപ്പിലേക്ക് തന്നെ നോക്കി നിന്നു... സംസാരിക്കാൻ നല്ല ജാള്യത അവനുണ്ടെന്ന് സന്ദീപിന് മനസിലായി...
എടാ കോപ്പേ !! നിന്റെ മോന്ത കണ്ടാൽ തോന്നും ഞാൻ നിന്റെ എന്തോ കട്ടോണ്ടു പോയി എന്ന്...
" ഇല്ലടാ നിനക്ക് വെറുതെ തോന്നുവാണ്... ഇതു കഴിഞ്ഞിട്ട് വേഗം പോവേം
💬 Comments
View all comments