0%

Chapter Title : നിലാവുപോലെ 4 [Ne-Na]

Author : ne-na Read All Parts 1.3K

ചായയുമായി അവൻ നീലിമയുടെ റൂമിൻറെ ഡോർ മുട്ടി.

“റൂം ലോക്ക് ചെയ്തിട്ടില്ല ചേട്ടാ.. കയറി വാ.”

ഹരി റൂമിലേക്ക് കയറി ചെല്ലുമ്പോൾ ബെഡ്ഡിൽ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു നീലിമ. കണ്ണുകൾ തുറന്നാണ് കിടക്കുന്നത്. മുഖത്ത് ആകെ ഒരു ക്ഷീണം പോലെ.

ചായ ഗ്ലാസ് ടേബിളിലേക്ക് വെച്ച് അവൾക്ക് അരികിലേക്ക് അവൻ ചോദിച്ചു.

“എന്തുപറ്റി നീലൂ…”

“പനി പിടിച്ചു എന്നാ തോന്നുന്നേ.. നല്ല ക്ഷീണവും ശരീരവേദനയും.”

അവളുടെ ശബ്ദം ആകെ വല്ലാതെ അടഞ്ഞിരുന്നു.

ഹരി പറഞ്ഞു.

“ക്ലൈമറ്റ് ചേഞ്ചിൻറേതാകും.. നാട്ടിൽ നിന്നും ഇവിടെ വന്നപ്പോൾ നല്ല തണുപ്പല്ലേ..”

നീലിമ ഒന്ന് പുഞ്ചിരിച്ചു.

ക്ഷീണിച്ച് ഇരിക്കുമ്പോഴും ആ പുഞ്ചിരി മുഖത്ത് ഉണ്ടാക്കുന്ന പ്രസന്നത അവൻ ശ്രദ്ധിച്ചു.

“ഒരു കാര്യം ചെയ്യാം നമുക്ക്.. ഹോസ്പിറ്റലിൽ പോകാം.”

“ഏയ്.. അതൊന്നും വേണ്ട, മെഡിക്കൽ സ്റ്റോറിൽ നിന്നും പനിക്കുള്ള മരുന്ന് വാങ്ങി കഴിച്ചാൽ മതി.”

ഹരി അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി. ചെറിയ ചൂട് അവന് അനുഭവപ്പെട്ടു.

“ഇത് ഹോസ്പിറ്റലിൽ പോയേ പറ്റൂ.. ചെറിയ ചൂട് തുടങ്ങിയിട്ടുണ്ട്, നീ കിടപ്പായി പോയാൽ ഞാൻ ആണ് ശരത്തേട്ടനോട് സമാധാനം പറയേണ്ടത്.”

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായ നീലിമ പുഞ്ചിരിച്ചു.

“ഞാൻ പോയി കുളിച്ച് ഡ്രസ്സ് മാറി വരുമ്പോഴേക്കും നീയും റെഡിയാക്.”

റൂമിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിൽ ഹരി പിടിച്ചു പറഞ്ഞു.

“അതെ കുളിക്കേണ്ട കേട്ടോ..”

ഡോക്ടറെ കണ്ട് തിരികെ ഫ്ളാറ്റിലെത്തി ലിഫ്റ്റിൽ നിന്നും ഇറങ്ങിയ റൂമിലേക്ക് നടക്കുകയായിരുന്നു ഹരിയും നീലിമയും. പനി അവളുടെ ശരീരത്തെ നന്നായി തളർത്തിയിരുന്നതുകൊണ്ടുഹരി അവൾക്കൊരു താങ്ങായി കയ്യിൽ മുറുകെ

💬 Comments

View all comments