0%

Chapter Title : നിലാവുപോലെ 4 [Ne-Na]

Author : ne-na Read All Parts 1.3K

മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

“എഴുന്നേൽക്ക് നമുക്ക് ചോറു കഴിക്കണ്ടേ?”

“എനിക്ക് ഒന്നും വേണ്ട ചേട്ടാ, ഒന്നിനും ഒരു ടേസ്റ്റ് ഇല്ല..”

“അങ്ങനെ പറഞ്ഞാൽ എങ്ങനാ.. ഒന്നും കഴിക്കാതിരുന്നാൽ ക്ഷീണം കൂടത്തല്ലേ ഉള്ളൂ.”

“വിശപ്പില്ല ചേട്ടാ..”

അവളുടെ മുടിയിൽ തഴുകി എന്തോ ആലോചിച്ചിരുന്ന ശേഷം ഹരി റൂമിനു പുറത്തേക്ക് നടന്നു. അവൾ വീണ്ടും കണ്ണുകളടച്ചു.

കണ്ണുകളടച്ച് കിടക്കുമ്പോഴും അടുക്കളയിൽ എന്തൊക്കെ തട്ടലും മുട്ടലും അവൾക്ക് കേൾക്കാമായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹരി വീണ്ടും നീലിമയുടെ റൂമിലേക്ക് വന്നു.

അവളെ തട്ടി വിളിച്ചു കൊണ്ടു ഹരി പറഞ്ഞു.

“അതെ എഴുന്നേറ്റേ..”

അവൾ കണ്ണുകൾ തുറന്ന് എന്താ എന്നുള്ള അർത്ഥത്തിൽ അവനെ നോക്കി.

കൈയിലെ പാത്രം കാണിച്ചുകൊണ്ട് ഹരി പറഞ്ഞു.

“നമുക്ക് കഞ്ഞി കുടിക്കാം.”

അവൾ ദയനീയമായി അവനെ നോക്കി.

“ഇങ്ങനെ നോക്കിയിട്ട് ഒന്നും കാര്യം ഇല്ല, ഇത് കുടിച്ചേ പറ്റൂ.”

ഇനി രക്ഷയില്ലെന്ന് കണ്ട് നീലിമ സാവധാനം എഴുന്നേറ്റു പിന്നിലേക്ക് ചാരിയിരുന്നു.

പാത്രം തൻറെ കയ്യിൽ തരും എന്ന അവളുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് ഹരി കഞ്ഞി കോരി അവളുടെ വായിലേക്ക് വെച്ച് കൊടുത്തു .

ഹരിയിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത്ഭുതത്തോടും അതിലേറെ സന്തോഷത്തോടെയും കഞ്ഞികുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“ഇതിപ്പോൾ എവിടുന്നാ കഞ്ഞി?”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഒരു കഞ്ഞി ഉണ്ടാക്കാൻ ഒക്കെ എനിക്കറിയാം.”

അത് കേട്ട് അവൾ പുഞ്ചിരിച്ചു.

കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ ചുണ്ടുകൾക്കിടയിലൂടെ കഞ്ഞിവെള്ളം താഴേക്കു ഒലിച്ചിറങ്ങിറങ്ങി. ഇത് കണ്ട് ഹരി കൈ കൊണ്ട് അത് തുടച്ചു കളഞ്ഞു.

💬 Comments

View all comments