0%

Chapter Title : നിലാവുപോലെ 4 [Ne-Na]

Author : ne-na Read All Parts 1.3K

അപ്പോൾ.

.   .  .   .

മൂന്നാറിലെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും പഴയ ഓർമ്മകളും രാത്രി 12 മണി ആയിട്ടും ഹരിയെ ഉറങ്ങാൻ അനുവദിച്ചില്ല.

ഇന്നായിരുന്നു റാമിൻറെയും ദേവൂൻറെയും കല്യാണം. കല്യാണം കഴിഞ്ഞ് ആഡിറ്റോറിയത്തിൽ നിന്നും ഇറങ്ങുമ്പോൾ ഹരി കൂടെ വേണമെന്ന് ദേവുവിനും റാമിനും ഒരേ നിർബന്ധം. അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി ഹരി അവർക്കൊപ്പം മൂന്നാറിലേക്ക് വന്നു. കൂടെ നീലിമയും വന്നു ഒരു കൂട്ടിന്.

ഹരി ചിന്തിച്ചു.

‘നീ ഇപ്പോൾ ഉറങ്ങിക്കാണും. ബാംഗ്ലൂരിൽ നിന്നും നാട്ടിൽ വന്നപ്പോൾ തൊട്ട് എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. കല്യാണത്തിൻറെ തലേന്ന് തനിക്കൊപ്പം ഫുൾടൈം ദേവുവിൻറെ വീട്ടിൽ തന്നെയായിരുന്നു. ഒരു വർഷത്തിനു ശേഷം താൻ നാട്ടിലേക്ക് വരുമ്പോൾ അതിൽ എന്നെകാളും സന്തോഷം അവൾക്കായിരുന്നു.

വീട്ടിൽ ചെന്ന് കയറിയപ്പോൾ അമ്മ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. ആയുസ്സിനെ പകുതിയിലേറെയും കഷ്ടതകൾ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട സ്ത്രീ. ഇപ്പോൾ അവരുടെ ഏറ്റവും വലിയ ദുഃഖം ഞാനാണ്. അല്ല.. എന്തിനാ ഇപ്പോൾ എന്നെ ഓർത്തു ദുഖിക്കുന്നത്. ജോലിയുണ്ട്, നല്ല സമ്പാദ്യം ഉണ്ട്.. ഇനി ഞാനിങ്ങനെ കല്യാണം കഴിക്കാതെ നിൽക്കുന്നതാണോ അവരെ വിഷമിപ്പിക്കുന്നത്.”

മായേച്ചിയെ കാണാൻ ചെന്നപ്പോൾ അവിടെ നിന്നും കിട്ടി കുറെ പരാതികളും ഉപദേശവും.

നാട്ടിലേക്ക് വരാത്തത് തന്നെയാണ് മെയിൻ പരാതി, എത്രയും പെട്ടെന്ന് കല്യാണം കഴിച്ച് അമ്മയ്ക്ക് ഒരു കൂട്ട് കൊടുക്കണമെന്ന് ഉപദേശവും.

എങ്ങനെ മുഖത്തുനോക്കി പറയും ചേച്ചിയുടെ നാത്തൂൻ ആണ് എൻറെ മനസ്സിൽ എന്ന്. അഥവാ അത് പറഞ്ഞു കഴിഞ്ഞ് ശരത്തേട്ടൻ അറിയുപോൾ എന്തായിരിക്കും പ്രതികരണം… ഭാര്യയുടെ അനിയനെ പോലെ കാണാതെ സ്വന്തം അനിയനായി

💬 Comments

View all comments