Chapter Title : നിലാവുപോലെ 4 [Ne-Na]
കണ്ട് പൈസയായും ജോലിയായും സഹായിച്ചപ്പോൾ തിരിച്ചു പെങ്ങളെ പ്രണയിച്ച് ചതിച്ച ഒരു നീചനായിയി കാണില്ലേ അവർ എന്നെ.
ചിന്തകൾ കാട് കയറിയപ്പോൾ ബെഡിൽ നിന്നും എഴുന്നേറ്റ് ഒരു പുതപ്പുകൊണ്ട് ശരീരവും മൂടിപ്പുതച്ച് ബാൽക്കണിയിലേക്ക് നടന്നു. ബാൽക്കണിയിലേക്ക് ചെല്ലുമ്പോൾ നീലിമ ഒരു പുതപ്പു കൊണ്ട് ശരീരം പുകച്ച് അകലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു രാത്രി താൻ ഇവിടെ വരുമ്പോൾ ജെസ്സിയും ഇങ്ങനെ നിന്നിരുന്നത് അവൻറെ മനസ്സിലേക്ക് ഓടിയെത്തി.
ഹരി സാവധാനം നടന്നു അവൾക്കരികിൽ പോയി കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കി നിന്നു.
ഹരിയുടെ സാമീപ്യം അറിഞ്ഞിട്ടും അവനെ നോക്കാതെ അകലേക്ക് നോക്കി നിന്നു കൊണ്ട് നീലിമ പറഞ്ഞു.
“ചേട്ടൻ ഇവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു.”
ഹരി ഒന്നും മിണ്ടിയില്ല.
മൂടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്ന റോഡിലേക്ക് നോക്കിക്കൊണ്ട് നീലിമ ചോദിച്ചു.
“അന്ന് ജെസ്സി ചേച്ചിയുമൊത്ത് രാത്രി ഈ റോഡിൽ കൂടിയല്ലേ ചേട്ടൻ നടന്നത്.”
ഹരി അതെയെന്ന അർത്ഥത്തിൽ മൂളി.
“നമുക്ക് ഒന്നു നടന്നാലോ ഇപ്പോൾ ആ റോഡിലൂടെ?”
ഹരി അവളുടെ ആവശ്യം കേട്ട് പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട..”
അവൻറെ ആ എതിർപ്പ് അവളുടെ മുഖത്ത് നിരാശ നിറച്ചു.
“എനിക്ക് ശരത്തേട്ടൻ കല്യാണ ആലോചനകൾ തുടങ്ങി എന്ന് മായേച്ചി പറഞ്ഞു.”
ഹരിക്ക് അതൊരു പുതിയ അറിവായിരുന്നു. എന്തുകൊണ്ടോ ആ വാക്കുകൾ അവൻറെ മനസ്സിൽ ഒരു ഞെട്ടൽ ഉളവാക്കി.
“ചേട്ടൻറെ മനസ്സിൽ ഇപ്പോഴും ജെസ്സി ചേച്ചി തന്നെയാണോ?”
ഹരി അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“ജെസ്സി ചേച്ചിയെ മറക്കാൻ കഴിഞ്ഞാൽ ചേട്ടൻറെ മനസ്സിൽ എനിക്കല്ലാതെ വേറൊരാൾക്ക് സ്ഥാനമില്ലെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു..
💬 Comments
View all comments