0%

Chapter Title : നിലാവുപോലെ 4 [Ne-Na]

Author : ne-na Read All Parts 1.3K

മനസ്സിലാകും.. അത്ര പൊട്ടി ഒന്നുമല്ല ഞാൻ.”

ഹരി നിശബ്ദനായി നിന്നു.

അവൻറെ നിശബ്ദത കുറ്റസമ്മതം ആയി മനസ്സിലാക്കി കൊണ്ട് മായ ചോദിച്ചു.

“അവൾക്ക് നിന്നെ ഇഷ്ടമാണോ?”

“അതെ..”

“നിനക്കോ?”

വീണ്ടും അവൻ നിശബ്ദനായി.

മായാ ശബ്ദമുയർത്തി.

“നിന്നോടാ ചോദിച്ചത്..”

“എനിക്കറിയില്ല ചേച്ചി ..ഒന്നു മാത്രം എനിക്കറിയാം അവൾ വേറെ ഒരാളെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞത് മുതൽ ഞാൻ ഇഞ്ചിഞ്ചായി ചത്തു കൊണ്ടിരിക്കുകയാണെന്ന്.”

“ഹരി എന്താ നീ പറയുന്നത്.. അവളുടെ കല്യാണനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.”

“എനിക്ക് അവളെ ഇഷ്ടമല്ല എന്നു പറഞ്ഞിട്ടാ അവളീ കല്യാണത്തിന് സമ്മതിച്ചത്, പക്ഷേ അവൾ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട്.. ഒന്ന് മാത്രം എനിക്കറിയാം.. ഈ കല്യാണം നടക്കില്ല. അവളുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട്.”

മായ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.

“ഹരി എന്താ നീ പറയുന്നത്..  എന്നെക്കുറിച്ച് നീ ആലോചിച്ചോ.. ഒരു പാവപ്പെട്ട വീട്ടിൽ നിന്നും കേറി വന്നിട്ടും സ്വന്തം മോളെ പോലെയാ ഇവിടത്തെ അച്ഛൻ എന്നെ കാണുന്നത്, ഇതെല്ലാം ഇവിടെ അറിഞ്ഞു കഴിയുമ്പോൾ എൻറെ ജീവിതം….”

ഹരി കുറച്ചുനേരം മൗനമായി നിന്നു. എന്നിട്ട് പറഞ്ഞു.

“എനിക്ക് കുറച്ചു നേരം നീലിമയോട് ഒറ്റയ്ക്ക് സംസാരിക്കണം. ഞാൻ എല്ലാത്തിനും ഒരു പരിഹാരം കാണാം.”

അപ്പോഴേക്കും ഹരിക്കുള്ള ഫുഡുമായി നീലിമ അവർക്ക് അരികിലെത്തി.

ഹരിയുടെയും മായയുടെയും മുഖഭാവം കണ്ടപ്പോൾ എന്തോ പ്രശ്നം ഉള്ളതായി അവൾക്ക് തോന്നി.

ഹരി പെട്ടെന്ന് നീലിമയുടെ കയ്യിൽ നിന്നും ആഹാരം വാങ്ങി മായയുടേൽ കൊടുത്തിട്ട് നീലിമയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“നീ വാ.. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.”

നീലിമ മായയുടെ

💬 Comments

View all comments