Chapter Title : നിലാവുപോലെ 4 [Ne-Na]
മുഖത്തേക്ക് നോക്കി.
മായ പറഞ്ഞു.
“നീ അവനോടൊപ്പം ചെല്ല്.”
നീലിമയുടെ കൈയും പിടിച്ച് ഹരിയുടെ അവളുടെ മുറിയിലേക്ക് നടന്നു. റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത് നീലിമയെ ബെഡിലേക്ക് ഇരുത്തി കൊണ്ട് ചോദിച്ചു.
“എന്താ നിൻറെ ഉദ്ദേശം?”
ഒന്നും മനസ്സിലാകാത്ത പോലെ അവൾ ചോദിച്ചു.
“എന്ത് ഉദ്ദേശം?”
“ഇന്നത്തെ നിൻറെ പ്രവർത്തികളിൽ നിന്നും മായേച്ചിക്ക് മനസ്സിലായി നിനക്ക് എന്നെ ഇഷ്ടമാണെന്ന്.”
ഭാവ മാറ്റമൊന്നുമില്ലാതെ നീലിമ തിരിച്ചുചോദിച്ചു.
“അപ്പോൾ ഹരിയേട്ടന് എന്നെ ഇഷ്ടമാണെന്ന് മായേച്ചിക്ക് മനസ്സിലായില്ലേ?”
“എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ?”
“ഞാനൊരു പെണ്ണാണ്.. ചേട്ടൻ തുറന്നു പറയാതെ തന്നെ ആ ഇഷ്ടം എനിക്ക് മനസ്സിലാക്കാനാകും.”
ഹരി പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു.
“ നീ കല്യാണ നിശ്ചയം കഴിഞ്ഞു നിൽക്കുന്ന ഒരു പെണ്ണാണ്.”
ഹരിയുടെ ദേഷ്യം ഒന്നും അവളെ ഭയപ്പെടുത്തിയില്ല.
“നിശ്ചയം അല്ലേ കഴിഞ്ഞുള്ളു.. കല്യാണം കഴിഞ്ഞില്ലല്ലോ.”
അവസാനത്തെ ആയുധമായി ഹരി പറഞ്ഞു.
“നീ കല്യാണം മുടക്കിയാലും ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്നില്ല.. എൻറെ മനസ്സിൽ എന്നും ജെസ്സി തന്നെയായിരിക്കും.”
അത്രയും നേരം സംഭരിച്ച വെച്ചിരുന്ന ധൈര്യമെല്ലാം ഒലിച്ചുപോയി പൊട്ടിക്കരഞ്ഞുകൊണ്ട് നീലിമ പറഞ്ഞു.
“ചേട്ടാ.. എനിക്കും ഉണ്ട് ഒരു മനസ്സ്, ചേട്ടൻ കല്യാണം കഴിക്കാതെ ജെസ്സി ചേച്ചിയെ മനസ്സിൽ കൊണ്ട് നടക്കുന്നതുപോലെ ഞാനും ചേട്ടനും മനസ്സിൽ കൊണ്ട് നടന്നു കൊള്ളാം ജീവിതകാലം മൊത്തം.”
ഹരി ഇനി എന്തുപറയും എന്ന് അറിയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“ചേട്ടൻ പേടിക്കേണ്ട. ചേട്ടനാണ് എൻറെ മനസ്സിൽ എന്ന് ഇനി ആരും അറിയാൻ പോകുന്നില്ല. ഞാൻ
💬 Comments
View all comments