0%

Chapter Title : നിലാവുപോലെ 4 [Ne-Na]

Author : ne-na Read All Parts 1.3K

പതുക്കെ പതുക്കെ എല്ലാം പഠിച്ചു എടുത്താൽ മതി.”

ഹരിക്കും അച്ഛനും ഇങ്ങനെ ഒരു പ്ലാൻ ഉണ്ടെന്ന് മായയും നീലിമയും അപ്പോഴാണ് അറിയുന്നത്.

മായയ്ക്ക് അത് കേട്ട് സന്തോഷമായി.

നീലമയ്ക്കും അത് കേട്ട് സന്തോഷമായി എങ്കിലും പെട്ടെന്ന് അവളുടെ മുഖം മങ്ങി.

അവൾ ചോദിച്ചു.

“അപ്പോൾ ഹരിയേട്ടൻ പോയി കഴിഞ്ഞാൽ എനിക്ക് ആരാ സംശയങ്ങൾ തീർത്തു തരുന്നേ.”

ശരത് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇവൻ ജോലിക്ക് പോകുന്നത് ആണോ വലുത്… നിനക്ക് സംശയങ്ങൾ തീർത്തു തരുന്നതാണോ വലുത്?”

“അത്… ഞാൻ പിന്നെ…”

അവൾ കിടന്നു ഉരുണ്ടു കളിക്കുന്നത് കണ്ടു അവർ എല്ലാവരും പൊട്ടിച്ചിരിച്ചു.

കൊച്ചി ബാംഗ്ലൂർ ഫ്ലൈറ്റ് വന്നിട്ടുണ്ടെന്ന് അനൗൺസ്മെൻറ് കേട്ട ഹരി മയക്കത്തിൽ നിന്നും ഉണർന്നു.

ലഗേജുമായി എയർപോർട്ടിന് പുറത്തേക്ക് നടക്കുമ്പോൾ നീലിമയുടെ മനസ്സ് വളരെയേറെ സന്തോഷത്തിലായിരുന്നു.

വളരെ നാളുകൾക്കു ശേഷം ഹരിയേട്ടനെ കാണാൻ പോകുന്നു. മാത്രമല്ല ഹരിയേട്ടന് ഒപ്പമാണ് ബാംഗ്ലൂരിൽ  ഇനിയുള്ള ദിവസങ്ങൾ…

ബാംഗ്ലൂരിലെ ഓഫീസിൽ ജോലിക്ക് കയറി ശേഷം ഇത്രയും വർഷങ്ങൾക്കിടയിൽ മൂന്നോ നാലോ പ്രാവശ്യം മാത്രമാണ് ഹരിയേട്ടൻ നാട്ടിൽ വന്നിട്ടുള്ളത്.. അപ്പോൾ മാത്രമാണ് ചേട്ടനെ കാണാൻ കഴിഞ്ഞിട്ടുള്ളതും. അവസാനമായി കണ്ടിട്ട് ഇപ്പോൾ ഒരു വർഷം കഴിയുന്നു. ഇതിനിടയിൽ ഒരിക്കൽ പോലും ഫോൺ വിളിച്ചിടാടില്ല.

എക്സാം കഴിഞ്ഞ് വീട്ടിലിരിക്കുന്ന ദിവസങ്ങൾ ആകെ ബോറായിരുന്നു. ഉറക്കം എഴുന്നേൽക്കുക, സമയാസമയങ്ങളിൽ കഴിക്കു,ക ചിന്നുവിനെ കളിപ്പിക്കുക.. ഇങ്ങനെ തന്നെ ദിവസങ്ങൾ കടന്നുപോയി.

അപ്പോഴാണ് അച്ഛൻ പറഞ്ഞത്.

ബാംഗ്ലൂരിൽ പോയി ഹരിയേട്ടൻ ഒപ്പം നിന്ന് ഓഫീസിലെ കാര്യങ്ങൾ പഠിക്കുവാൻ.. എക്സാം നല്ല മാർക്കോടെ പാസാക്കുമെന്ന് നല്ല വിശ്വാസമുണ്ട്, അതുകൊണ്ട് ആ കാര്യത്തിൽ

💬 Comments

View all comments